മലപ്പുറത്ത് പോസ്‌കോ കേസ് പ്രതി കുത്തേറ്റ് മരിച്ച നിലയില്‍; കൊലയ്ക്ക് പിന്നില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതൃസഹോദരനെന്ന് സൂചന
മലപ്പുറം: മലപ്പുറം പയ്യനാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കൊല്ലപ്പെട്ട നിലയില്‍. പയ്യനാട് സ്വദേശി സെയ്തലവി(58) ആണ് കൊല്ലപ്പെട്ടത്. വയലില്‍ കുത്തേറ്റ് മരിച്ച നിലയിലാണ് പോക്സോ കേസ് പ്രതിയായ സെയ്തലവിയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ രാവിലെ മുതല്‍ കാണാനില്ലായിരുന്നു.
രാവിലെ 11.30 തോടെ വീടിനടുത്തുള്ള കവുങ്ങിന്‍ തോട്ടത്തില്‍ വെച്ചാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്. സെയ്തലവി പീഡിപ്പിച്ച പെണ്‍കുട്ടിയുടെ മാതൃസഹോദരനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഇയാള്‍ പോലീസില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
ഇയാളുടെ സഹോദരിയുടെ മകളെ പീഡിപ്പിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ചു. 2016 ലാണ് സെയ്തലവി പ്രതിയായ പോക്സോ കേസിന് ആസ്പദമായ സംഭവം നടന്നത്.