EntertainmentNews

അഭിനയിച്ച സിനിമ റിലീസാകരുതേ എന്ന് ഞാന്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു; സൂപ്പര്‍ ഹിറ്റ് സിനിമയെപ്പറ്റി കൊങ്കണ

മുംബൈ:ബോളിവുഡിലെ മുന്‍നിര നായികയാണ് കൊങ്കണ സെന്‍ ശര്‍മ. അഭിനയത്തില്‍ മാത്രമല്ല, സംവിധാനത്തിലും കൊങ്കണ കയ്യടി നേടിയിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും കൊങ്കണയെ തേടിയെത്തിയിട്ടുണ്ട്. തന്റെ അഭിനയ മികവിലൂടെ കൊങ്കണ മികവുറ്റതാക്കി മാറ്റിയ കഥാപാത്രങ്ങള്‍ നിരവധിയാണ്. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും കൊങ്കണ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ താന്‍ അഭിനയിച്ചൊരു സിനിമയെക്കുറിച്ചുള്ള കൊങ്കണയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. താന്‍ അഭിനയിച്ചൊരു സിനിമ പുറത്തിറങ്ങരുതേ എന്ന് താന്‍ ചിന്തിച്ചതിനെക്കുറിച്ചാണ് കൊങ്കണ മനസ് തുറക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കൊങ്കണ മനസ് തുറന്നത്. ഒരു ബംഗാളി സിനിമയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്.

‘സുബ്രത സെന്‍ ആണ് എനിക്ക് ആ സിനിമ ഓഫര്‍ ചെയ്യുന്നത്. സിനിമ വിജയിക്കുകയും ചെയ്തു അഥൊരു ബംഗാളി ത്രില്ലര്‍ സിനിമയായിരുന്നു. മുതിര്‍ന്ന വ്യക്തിയുമായി പ്രണയത്തിലാകുന്ന കൗമാരക്കാരിയുടെ കഥ പറയുന്നു, അല്‍പ്പം സെന്‍സേഷണലായ സിനിമയാണ്. നെഗറ്റീവ് കഥാപാത്രങ്ങളും ആ മുതിര്‍ന്ന പുരുഷനെ പിന്തുടരുന്നതുമൊക്കെ.

ഞാനിതൊക്കെ മോശമായാണ് കണ്ടത്. ഇവിടെ നമ്മള്‍ സര്‍റിയലിസത്തെക്കുറിച്ചൊക്കെ സെമിനാര്‍ നടത്തുന്ന കാലം. ഞാന്‍ കൊല്‍ക്കത്തയിലായിരുന്നു. എന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ വര്‍ഷം. അതൊരു വാണിജ്യ സിനിമയായിരുന്നു. കൊല്‍ക്കത്തയിലെ സ്റ്റുഡിയോയില്‍ വച്ച് കരച്ചില്‍ അടക്കിപ്പിടിച്ചു, ഈ സിനിമ ഒരിക്കലും റിലീസാകരുതേ എന്ന് പാര്‍ത്ഥിക്കുകയായിരുന്നു ഞാന്‍” എന്നാണ് കൊങ്കണ പറയുന്നത്.

താന്‍ ചെയ്യുന്ന മണ്ടത്തരങ്ങള്‍ ആളുകള്‍ കാണുമോ എന്നതായിരുന്നു കൊങ്കണയെ അന്ന് അലട്ടിയിരുന്ന കാര്യം. ഏക് ജെ അച്ഛേ കാന്യ ആയിരുന്നു കൊങ്കണ പരാമര്‍ശിച്ച സിനിമ. ബാംഗാളി താരം സബ്യാസാച്ചി ചക്രവര്‍ത്തിയായിരുന്നു ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയത്. പിന്നീട് ഋതുപര്‍ണ ഘോഷിന്റെ തിത്‌ലിയിലും കൊങ്കണ അഭിനയിച്ചു. തുടര്‍ന്നാണ് തന്റെ അമ്മ അപര്‍ണ സെന്‍ സംവിധാനം ചെയ്ത് മിസ്റ്റര്‍ ആന്റ് മിസിസ് അയ്യരിലൂടെ കൊങ്കണ ഹിന്ദിയില്‍ അരങ്ങേറുന്നത്.

എന്നാല്‍ അപ്പോഴും അഭിനയം ഒരു കരിയറായി മുന്നോട്ട് കൊണ്ടു പോകാന്‍ കൊങ്കണ തീരുമാനിച്ചിരുന്നില്ല. അന്നും താരം സ്ഥിരമായി പത്രങ്ങളിലെ തൊഴിലവസരങ്ങള്‍ പരിശോധിക്കുമായിരുന്നു. എന്നാല്‍ മിസ്റ്റര്‍ ആന്റ് മിസിസ് അയ്യറിലൂടെ കൊങ്കണയെ തേടി ദേശീയ പുരസ്‌കാരം എത്തുകയായിരുന്നു. പിന്നാലെ നിരവധി സിനിമകളിലേക്കുള്ള ഓഫറുകളും കൊങ്കണയെ തേടിയെത്തി. ലക്ക് ബൈ ചാന്‍സ്, വേക്കപ്പ് സിഡ്ഡ്, പേജ് ത്രീ, ദോസര്‍, ഓംകാര, ലൈഫ് ഇന്‍ എ മെട്രോ, ഏക് ദി ഡായന്‍, തല്‍വാര്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.

കൊങ്കണയുടെ പുതിയ സീരീസ് റിലീസിനെത്തുകയാണ്. കില്ലര്‍ സൂപ്പാണ് കൊങ്കണയുടെ പുതിയ സീരീസ്. നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന സീരീസില്‍ മനോജ് വാജ്‌പേയ് ആണ് കൊങ്കണയ്‌ക്കൊപ്പം അഭിനയിക്കുന്നത്. കുത്തെ ആണ് കൊങ്കണയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അമ്മ അപര്‍ണയ്‌ക്കൊപ്പം ദ റേപ്പിസ്റ്റ് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. മെട്രോ ഇന്‍ ദിനോം ആണ് മറ്റൊരു പുതിയ സിനിമ. ഈയ്യടുത്ത് നെറ്റ്ഫ്‌ളിക്‌സിന്റെ ലസ്റ്റ് സ്റ്റോറീസില്‍ കൊങ്കണ സംവിധാനം ചെയ്ത ദ മിറര്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker