കണ്ണാടിയിൽ നോക്കാമായിരുന്നു’; കജോളിന്റെ വസ്ത്രത്തിന് വിമർശനം
മുംബൈ:ബോളിവുഡിന്റെ ഇഷ്ടതാരമാണ് കജോൾ. സ്‌ക്രീനിൽ വ്യത്യസ്‌ത കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച താരത്തിന്റെ ഫാഷൻ സെൻസിനും ആരാധകർ ഏറെയാണ്. കറുത്ത നിറത്തിലുള്ള ബോഡികോൺ വസ്ത്രം അണിഞ്ഞാണ് മുംബെയിലെ ഒരു അവാർഡ്ദാന ചടങ്ങിൽ താരം എത്തിയത്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
പ്ലെന്‍ജിങ് നെക്കും ഫുൾ സ്ലീവും ചേർന്ന വസ്ത്രത്തിൽ ഏറെ സുന്ദരിയായിരുന്നു കജോൾ. മിനിമൽ ആക്സസറീസാണ് പെയർ ചെയ്തത്. ചിത്രങ്ങൾ വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ കജോളിനെതിരെ വിമർശനവും ഉയർന്നു.
കജോളിന്റേത് വളരെ മോശം രീതിയിലുള്ള വസ്ത്രധാരണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ശ്വാസം പോലും എടുക്കാൻ പറ്റാത്ത തരത്തിലുള്ള വസ്ത്രമാണെന്നും എന്തിനാണ് ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നതെന്നും പലരും കമന്റ് ചെയ്തു.
ചടങ്ങിൽ നിന്നുള്ള വിഡിയോയിൽ കജോളിന് നടക്കാൻ പോലും പ്രയാസമനുഭവപ്പെട്ടതുപോലെ തോന്നുന്നു, വീട്ടിൽ നിറയെ കണ്ണാടിയില്ലേ അതിൽ നോക്കിയതിന് ശേഷം വസ്ത്രം ധരിക്കാമായിരുന്നു എന്നും വിമർശനങ്ങളുയരുന്നുണ്ട്.
എന്നാൽ കജോളിനെ പിന്തുണച്ചും നിരവധി പേരെത്തി. സ്ത്രീകളുടെ ശരീരത്തെ പറ്റിയും വസ്ത്രത്തെ പറ്റിയും എന്തിനാണ് ഇത്തരത്തിലുള്ള കമന്റുകളെന്നും അതെല്ലാം അവരുടെ സ്വാതന്ത്ര്യമാണെന്നും ആരാധകർ കുറിച്ചു.