KeralaNews

അവസാന നിമിഷം വിമാനം റദ്ദാക്കി, യാത്രക്കാരന് ഇൻഡിഗോ നല്‍കേണ്ടത്‌ ലക്ഷങ്ങള്‍

ഹൈദരാബാദ്: അവസാന നിമിഷം ഫ്ലൈറ്റ് ക്യാൻസൽ ചെയ്ത് യാത്ര മുടക്കിയെന്ന പരാതിയിൽ ഇൻഡിഗോ എയർലൈൻസിന് കനത്ത പിഴ ചുമത്തി ഹൈദരാബാദ് ഉപഭോക്തൃ കമ്മിഷൻ. മോശം സേവനത്തിനും ടിക്കറ്റ് റീ ഷെഡ്യൂൾ സംബന്ധിച്ച ക്രമക്കേടുകള്‍ക്കുമാണ് പിഴ. 12 ശതമാനം പലിശയടക്കം പരാതിക്കാരന് നല്‍കാനാണ് കമ്മീഷന്‍ വിധിച്ചത്. തിരുപ്പതി സ്വദേശി പി.നവരത്നൻ നൽകിയ പരാതിയിലാണ് നടപടി.  

കൂടാതെ മാനസിക പീഡനത്തിന് 30,000 രൂപയും കേസിന്‍റെ ചെലവിൽ 5,000 രൂപയും നഷ്‌ട പരിഹാരം നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. ഇൻഡോറിലെ മകളുടെ വിവാഹത്തിനായി 50 വിമാന ടിക്കറ്റുകളാണ് പി.നവരത്നൻ ബുക്ക് ചെയ്തിരുന്നത്.  2023 ജൂൺ 11 ന് ചെന്നൈയിൽ നിന്ന് അഹമ്മദാബാദിലേക്കും അഹമ്മദാബാദിൽ നിന്ന് ഇൻഡോറിലേക്കും പോകാനായി 2023 ഫെബ്രുവരി 28 നാണ് ഇൻഡിഗോ എയർലൈൻസിൽ തനിക്കും ബന്ധുക്കൾക്കുമായി 50 ടിക്കറ്റുകൾ ബുക്ക് ചെയ്‌തത്. ഒരു ട്രാവൽ കമ്പനി വഴി ബുക്ക് ചെയ്‌ത നവരതന് ആകെ 4,14,150 രൂപയാണ് ടിക്കറ്റിന് ചെലവായത്.

ഒരു ട്രാവൽ കമ്പനി വഴി ബുക്ക് ചെയ്‌ത നവരതന് ആകെ 4,14,150 രൂപയാണ് ടിക്കറ്റിന് ചെലവായത്. എന്നാല്‍ വിമാനക്കമ്പനിയുടെ കാലതാമസവും അധിക ചാർജുകളും കാരണം നവരതൻ ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കുകയായിരുന്നു.  2023 മെയ് 27 ന്, വിമാനം മൂന്ന് മണിക്കൂറിലധികം വൈകിയേ പുറപ്പെടൂവെന്ന്  ട്രാവൽ ഏജൻ്റ് അദ്ദേഹത്തെ അറിയിച്ചു.

ബദൽ പരിഹാരത്തിനായി ഇൻഡിഗോയോട് ആവശ്യപ്പെട്ടിട്ടും എയർലൈൻ ഒരു സഹായവും വാഗ്ദാനം ചെയ്തില്ല. വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നവരതന് പുതിയ  50  ടിക്കറ്റുകൾ ബുക്ക് ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. ഇതിന് അധിക തുക നൽകേണ്ടി വന്നു. ഇതോടെയാണ് അദ്ദേഹം ഉപഭോക്തൃ കമ്മിഷനില്‍ പരാതി നൽകിയത്.

വിമാനം വൈകുന്ന കാര്യം മെയ് 10ന് ഇമെയിൽ വഴിയും മെയ് 11 ന് എസ്എംഎസ് വഴിയും യാത്രക്കാരെ അറിയിച്ചിരുന്നുവെന്നായിരുന്നു ഇൻഡിഗോ വാദിച്ചത്. മെയ് 30 വരെ യാത്രക്കാരൻ പ്രതികരിച്ചിട്ടില്ലെന്ന് എയർലൈൻ അവകാശപ്പെട്ടു. ഇരുവാദങ്ങളും കേട്ട ശേഷം, യാത്രക്കാരന്  യഥാർത്ഥ ടിക്കറ്റ് തുക മുഴുവൻ തിരികെ നൽകാത്തത് എയർലൈനിന്‍റെ ഭാഗത്തെ വീഴ്ചയാണെന്ന് വിലയിരുത്തി.

ടിക്കറ്റുകൾക്കായി നൽകിയ 4.14 ലക്ഷം രൂപ തിരികെ നൽകാനും 1.47 ലക്ഷം രൂപ അധിക ചെലവ് വഹിക്കാനും നവരതന് നഷ്ടപരിഹാരവും നിയമ ചെലവുമായി 30,000 രൂപയും നൽകാനും കമ്മീഷൻ ഉത്തരവിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker