24.6 C
Kottayam
Saturday, June 6, 2026

കൊന്നത് ശ്വാസം മുട്ടിച്ച ശേഷം വെട്ടി; തെളിവില്ല, സാക്ഷി കൂറുമാറി,14 കാരനെ കൊന്ന കേസില്‍ അമ്മയെ വെറുതെ വിട്ട് കോടതി

Must read

കൊല്ലം: നെടുമ്പനയിൽ 14 വയസുള്ള മകനെ കൊലപ്പെടുത്തിയെന്ന കേസിൽ അമ്മയെ കോടതി വിട്ടയച്ചു. കുരീപ്പള്ളി സ്വദേശി ജയമോളെയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിട്ടയച്ചത്. സാക്ഷികൾ കൂറുമാറിയതും തെളിവുകളുടെ അഭാവവുമാണ് ജയമോളെ വെറുതെ വിടാൻ കാരണമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. 2018 ജനുവരി പതിനഞ്ചിന് മകൻ ജിത്തുവിനെ അമ്മ ജയമോൾ കൊലപ്പെടുത്തിയെന്നാണ് കേസ്. 

ഷാൾ ഉപയോഗിച്ച് ജയമോൾ മകന്‍റെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കി. ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ്  മൊഴി നൽകിയത്. പിന്നീട് മൃതദേഹം വീടിന് പുറത്തു കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു ഭാഗികമായി കത്തിച്ചെന്നും പൊലീസ് കണ്ടെത്തി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമായി ജയമോൾ പൊലീസിനോട് പറഞ്ഞത്.  ജിത്തുവിന്‍റെ മൃതദേഹം വീടിനു പിന്നിലെ പുരയിടത്തിൽ വാഴക്കൂട്ടത്തിന് ഇടയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

തെളിവെടുപ്പിനെത്തിയപ്പോൾ ജയമോൾ കുറ്റം സമ്മതിച്ച് കൊലപാതകം നടത്തിയതെങ്ങനെയെന്നതടക്കം പൊലീസിനോട് വിശദീകരിച്ചിരുന്നു. എന്നാൽ ശാസ്ത്രീയ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ജയമോളെ കൊല്ലം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു.

ബന്ധുക്കൾ ഉൾപ്പെടെയുള്ള സാക്ഷികൾ കൂറുമാറിയതോടെ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രോസിക്യൂഷന്‍റെ ഭാഗത്തുനിന്നു മുപ്പത് സാക്ഷികളെ വിസ്‌തരിച്ചിരുന്നു. ജിത്തുവിൻന്‍റെ മൃതദേഹം കത്തിക്കാൻ മണ്ണെണ്ണ കൈമാറിയെന്ന് അന്ന് പൊലീസിന് മൊഴി നൽകിയ സ്ത്രീ ഉൾപ്പെടെയാണ് കൂറുമാറിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week