KeralaNews

ഭാര്യ മരിച്ചതറിഞ്ഞില്ല; മാനസിക വെല്ലുവിളി നേരിടുന്ന ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ടുദിവസം

തൃശൂര്‍: വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനവാരി ചിറ്റിലപ്പിള്ളി വീട്ടില്‍ സൈമണിന്റെ ഭാര്യ അല്‍ഫോന്‍സയാണ്(52) മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന ഭര്‍ത്താവ് ഭാര്യ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത് രണ്ടു ദിവസം.

ബുധനാഴ്ച രാവിലെയാണ് ഭാര്യ മരിച്ച വിവരം സൈമണ്‍ അയല്‍ വീട്ടില്‍ പറയുന്നത്. സൈമണും അല്‍ഫോന്‍സയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണ്. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിരുന്നു.

വിവരമറിഞ്ഞ നാട്ടുകാര്‍ പഞ്ചായത്തംഗം ഷീല അലക്സിനെ വവിരമറിയിച്ചു. ഇവര്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ ഏകമകള്‍ വര്‍ഷങ്ങള്‍ മുന്‍പ് മരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button