25.5 C
Kottayam
Friday, June 5, 2026

വിധവയുമായി പ്രണയം, തടസം നിന്ന അയൽവാസിക്ക് കെണിയൊരുക്കി 35കാരൻ, ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് കൈപ്പത്തിപോയത് മുൻ കാമുകിയ്ക്ക്

Must read

ബാഗൽകോട്ട്: കർണാടകയിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സൈനികന്റെ വിധവയ്ക്ക് ഇരു കൈപ്പത്തിയും നഷ്ടമായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സൈനികന്റെ വിധവയുമായുള്ള ബന്ധത്തിന് തടസം നിന്ന അയൽവാസിയെ അപായപ്പെടുത്താനുള്ള 35കാരന്റെ ശ്രമത്തിൽ പക്ഷേ പരിക്കേറ്റത് മുൻ കാമുകിയ്ക്ക് ആയിരുന്നു.

35കാരനുമായുള്ള പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് നിരന്തരമായി കാമുകിയോട് ആവശ്യപ്പെട്ടിരുന്ന അയൽവാസിയായ സുഹൃത്തിനാണ് ബുധനാഴ്ച കൊറിയർ എത്തിയത്. എന്നാൽ സ്ഥലത്ത് ഇല്ലാത്തതിനാൽ കൊറിയർ വാങ്ങി വയ്ക്കാനും പിന്നീട് തുറന്ന് എന്താണെന്ന് പരിശോധിക്കാനും അയൽവാസി യുവാവിന്റെ മുൻ കാമുകിയോട് ആവശ്യപ്പെടുകയായിരുന്നു. 

എന്നാൽ കൊറിയർ അയച്ചത് മുൻ കാമുകനാണെന്നോ ഹെയർ ഡ്രയർ പൊട്ടിത്തെറിക്കുമെന്നോ ധാരണയില്ലാതെ പ്രവർത്തിപ്പിച്ച് നോക്കിയ കാമുകിയ്ക്ക് സ്ഫോടനത്തിൽ ഇരു കൈപ്പത്തികളും നഷ്ടമാവുകയായിരുന്നു. കർണാടകയിലെ ബാഗൽകോട്ടിൽ ബുധനാഴ്ചയുണ്ടായ അപകടത്തിലാണ് ബാസമ്മ യാരനാൽ എന്ന യുവതിക്ക് ഇരു കൈപ്പത്തികളും നഷ്ടമായത്.

അയൽവാസി ശശികലയ്ക്ക് വന്ന കൊറിയർ അവരുടെ നിർദ്ദേശത്തിന് പിന്നാലെ വാങ്ങി വയ്ക്കുകയും പിന്നീട് ശശികല ആവശ്യപ്പെട്ടത് അനുസരിച്ച് ഉപകരണം പ്രവർത്തിപ്പിക്കുകയും ചെയ്തതിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ ബാസമ്മ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കർണാടകയിലെ കൊപ്പലിലെ കർട്ടാഗേരി സ്വദേശിയായ 35കാരൻ സിദ്ദപ്പ ശീലാവന്താണ് സംഭവത്തിൽ അറസ്റ്റിലായത്. 

- Advertisement -

തുടക്കത്തിൽ ഷോർട്ട് സർക്യൂട്ട് എന്ന് കരുതിയ സംഭവത്തിലെ പൊലീസ് അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നതും അറസ്റ്റുണ്ടായതും. ബാസമ്മയും സിദ്ദപ്പയും ഒരേ ഗ്രാമവാസികളാണ്. ഭർത്താവിന്റെ മരണ ശേഷം സിദ്ദപ്പയും ബാസമ്മയും തമ്മിൽ അടുപ്പത്തിലായി. ഈ വിവരം ശശികലയ്ക്ക് അറിയാമായിരുന്നു.

- Advertisement -

ഒരു മാസം മുൻപ് സിദ്ദപ്പയെ ബാസമ്മ ശശികലയ്ക്ക് പരിചയപ്പെടുത്തിയിരുന്നു. എന്നാൽ ഇവർ തമ്മിൽ പ്രണയമാണെന്ന് വ്യക്തമായതോടെ ശശികല സിദ്ദപ്പയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ബാസമ്മയെ നിർബന്ധിച്ചിരുന്നു. ഉറ്റ സുഹൃത്തും ഭർത്താവിന്റെ സുഹൃത്തിന്റെ ഭാര്യയുമായ ശശികലയുടെ നിർദ്ദേശം ബാസമ്മ സ്വീകരിച്ചു. പിന്നാലെ ബന്ധത്തിൽ താൽപര്യമില്ലെന്ന് വിശദമാക്കുകയും ചെയ്തു. 

ഇത് സിദ്ദപ്പയെ പ്രകോപിതനാക്കിയിരുന്നു. ബാസമ്മ ബന്ധത്തിൽ നിന്ന് പിന്തിരിയാൻ കാരണം  ശശികല ആണെന്ന് വ്യക്തമായ സിദ്ദപ്പ ശശികലയെ അപായപ്പെടുത്താൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ കെണിയിൽ പക്ഷേ അബദ്ധത്തിൽ വീണത് ബാസമ്മ ആണെന്ന് മാത്രം.

16 വർഷമായി ഗ്രാനൈറ്റ് കമ്പനിയിലെ ജീവനക്കാരനായ സിദ്ദപ്പയ്ത്ത് ഡിറ്റണേറ്ററുകളും ഇവയുടെ പ്രവർത്തനവും പരിചയമുണ്ടായിരുന്നു. ഇതോടെയാണ് ഇയാൾ ചൈനീസ് നിർമ്മിത ഹെയർ ഡ്രയർ വാങ്ങി ഇതിൽ ഡിറ്റണേറ്റർ ഘടിപ്പിച്ച് ശശികലയ്ക്ക് അയയ്ക്കുകയായിരുന്നു.

- Advertisement -

ക്വാറികളിൽ പാറകൾ തകർക്കാനുപയോഗിക്കുന്ന തരത്തിലുള്ള സ്ഫോടനമാണ്  ഹെയർ ഡ്രയറിൽ തയ്യാറാക്കിയതെന്നാണ് ബാഗൽകോട്ട് എസ്പി അമർനാഥ് റെഡ്ഡ് വിശദമാക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week