28.1 C
Kottayam
Sunday, June 7, 2026

വിനായകന്‍ പറഞ്ഞത് സദാചാരത്തിന്റെ ചങ്ങലകെട്ടി വളര്‍ത്താത്ത സ്വാഭാവിക സംഭാഷണം; സനല്‍കുമാര്‍ ശശിധരന്റെ കുറിപ്പ്

Must read

വിനായകന്റെ മീടു പരാമര്‍ശത്തിന് എതിരെ വന്‍ വിവാദമാണ് ഉയരുന്നത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ നടനെതിരെ രംഗത്ത് എത്തി. ഈ സാഹചര്യത്തിയല്‍ സംഭവത്തില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ആണ്‍കുയില്‍ പാടുന്നതും ആണ്മയില്‍ ആടുന്നതും ആകര്‍ഷണത്തിന്റെ പ്രകടനമാണ്. ആണ്‍മനുഷ്യനും ആകര്‍ഷണം വെളിവാക്കാന്‍ ചിലപ്പോള്‍ ആടുകയും പാടുകയും കവിതയെഴുതുകയും കഥപറയുകയും ചിത്രം വരയ്ക്കുകയും അഭിനയിക്കുകയും ചെയ്യും.

മനോഹരമായ ഇത്തരം വളഞ്ഞവഴികളില്‍ പ്രാവീണ്യമില്ലാത്തവര്‍ അവരുടെ ഭാഷയില്‍ ഇംഗിതം വ്യക്തമാക്കുന്നതില്‍ തെറ്റൊന്നുമില്ല. വിനായകന്‍ മറ്റൊരു കാര്യംകൂടി പറഞ്ഞു. ‘ഇന്നും നടക്കുന്നത് സ്വയംവരമാണ്. പെണ്ണ് വിചാരിക്കാതെ ഒന്നും നടക്കില്ല’ എന്നാണത്. അതാണ് പ്രകൃതിയിലെ ഭംഗി. അതിനെയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. ആണ്‍മനുഷ്യരെ ആണ്‍പൂച്ചകളാക്കുന്ന സദാചാരകാപട്യം തിരിച്ചറിയണം.-സനല്‍കുമാര്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

സ്ത്രീയും പുരുഷനും രണ്ട് വര്‍ഗങ്ങളാണ് എന്നപോലെയാണ് നമ്മുടെ സമൂഹം മനുഷ്യജീവിയെ സമീപിക്കുന്നത്. ഒരു ജീവിവര്‍ഗത്തിന്റെ പ്രജനനോപാധി എന്നനിലയിലല്ലെങ്കില്‍ ആണും പെണ്ണും എന്ന വേര്‍തിരിവുപോലും പക്ഷെ നമ്മളില്‍ ഇല്ല എന്നതാണ് സത്യം. ശരീരം കൊണ്ടും മനസ്സുകൊണ്ടും ആണും പെണ്ണും ആണിന്റെയും പെണ്ണിന്റെയും സാധ്യതകള്‍ പേറുന്നുണ്ട്. ഒന്നോ രണ്ടോ രാസസ്രവങ്ങളുടെ ബാലന്‍സ് തെറ്റിയാല്‍ ആണില്‍ പെണ്ണും പെണ്ണില്‍ ആണും തെളിയുന്ന മട്ടിലുള്ള ഞാണിന്മേല്‍ കളിയാണ് ഈ വര്‍ഗവേര്‍തിരിവ് എന്നത് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്തോ!

- Advertisement -

പ്രജനനോപാധിക്കായി ഒരേ സ്വത്വത്തില്‍ വേര്‍തിരിവുണ്ടാക്കുന്ന ഈ രാസസ്രവങ്ങള്‍ ഉണ്ടാകുന്നത് ആരും ആലോചിച്ചുറപ്പിച്ചിട്ടല്ല. ആണ്‍ പെണ്‍ വേര്‍തിരിവുകള്‍ ഉണ്ടാക്കിയ ശേഷം അത് മിണ്ടാതിരിക്കുന്നുമില്ല. ആണിനേയും പെണ്ണിനേയും പരസ്പരം സദാ വലിച്ചടുപ്പിച്ചുകൊണ്ടിരിക്കുന്ന അദൃശ്യകാന്തവും അതുതന്നെയാണ്. സദാചാരത്തിന്റെ ചങ്ങലകെട്ടി സമൂഹം വളര്‍ത്തുന്ന ബോണ്‍സായ് മരങ്ങളായതുകൊണ്ടാണ് സ്വാഭാവികമായ ആണ്‍പെണ്‍ ബന്ധങ്ങള്‍ മനുഷ്യരില്‍ ഉണ്ടാകാത്തത്. പെണ്ണിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു സംരക്ഷിതജീവിവര്‍ഗത്തെയെന്നപോലെ സമീപിക്കണം എന്ന ആണ്‍ബോധവും ഈ കാപട്യത്തിന്റെ സന്തതിയാണ്. അപരന്റെ ഇടങ്ങളില്‍ അതിക്രമിച്ചുകടക്കരുത് എന്ന സാമാന്യനീതി മാത്രമാണ് ആണ്‍പെണ്‍ ഇടപാടുകളിലും ഗുണകരമായ നീതി. അപ്പോള്‍ മാത്രമെ ജൈവികമായ വിനിമയങ്ങള്‍ സ്വാഭാവികമായി സംഭവിക്കുകയുള്ളൂ.

- Advertisement -

വിനായകന്‍ പറഞ്ഞത് സദാചാരത്തിന്റെ ചങ്ങലകെട്ടി വളര്‍ത്താത്ത സ്വാഭാവിക സംഭാഷണത്തെക്കുറിച്ചാണ്. ലൈംഗീകതയും തുറന്ന സംഭാഷണം ആവശ്യപ്പെടുന്ന ഒരു വിനിമയമാണെന്നാണ്. അയാള്‍ ചോദിച്ചത് ഒരു സ്ത്രീയോട് ലൈംഗീക ആകര്‍ഷണം തോന്നിയാല്‍ അത് എങ്ങനെ പ്രകടിപ്പിക്കും? എന്നതാണ്. അത് പ്രകടിപ്പിക്കുന്നത് ചേഷ്ടകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും ആകുന്നതെക്കാള്‍ അഭികാമ്യവും വാക്കുകള്‍ കൊണ്ട് ആകുന്നത് തന്നെയല്ലേ? എന്നാണ്. എന്ത് വാക്കുകള്‍ ഉപയോഗിക്കുന്നു എങ്ങനെ പറയുന്നു എന്നത് ഓരോരോ മനുഷ്യരിലും ഓരോരോ തരത്തിലായിരിക്കും. ‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാന്‍ തിരുവില്വാമലയില്‍ നേദിച്ചു കൊണ്ടുവരും ഇളനീര്‍ക്കുടമിന്നുടയ്ക്കും ഞാന്‍’എന്ന വാക്കുകള്‍ ആണെങ്കില്‍ കുഴപ്പമില്ല, മുറിയിലോട്ട് വരുന്നോ? എന്ന് ചോദിക്കുന്നത് മഹാ അപരാധമാണ് എന്ന് പറയുന്നത് കാപട്യമാണ്.

അങ്ങനെ ഒരു പൊതുബോധം ഉണ്ടാക്കിവെച്ചിരിക്കുന്നതുകൊണ്ടാണ് തിങ്കളാഴ്ച നൊയമ്പും ഇളനീര്‍ക്കുടവും വഴങ്ങാത്ത ആണ്‍മനുഷ്യരുടെ ഉള്ളില്‍ വെളിപ്പെടുത്താത്ത ആകര്‍ഷണം കെട്ടിക്കിടന്ന് ചീയുന്നത്. തക്കം കിട്ടുമ്പോള്‍ ആണ്‍പൂച്ചകളെപ്പോലെ അവര്‍ പെണ്ണിനുമേല്‍ ചാടിവീഴുന്നത്. വിനായകന്റെ കരണത്തടിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന ആണ്‍പൂച്ചകള്‍ ഉള്ളില്‍ കെട്ടിക്കിടക്കുന്ന ചീഞ്ഞ ആകര്‍ഷണങ്ങളെ കണ്‍തുറന്നു കാണണം.

ആണ്‍കുയില്‍ പാടുന്നതും ആണ്മയില്‍ ആടുന്നതും ആകര്‍ഷണത്തിന്റെ പ്രകടനമാണ്. ആണ്‍മനുഷ്യനും ആകര്‍ഷണം വെളിവാക്കാന്‍ ചിലപ്പോള്‍ ആടുകയും പാടുകയും കവിതയെഴുതുകയും കഥപറയുകയും ചിത്രം വരയ്ക്കുകയും അഭിനയിക്കുകയും ചെയ്യും. മനോഹരമായ ഇത്തരം വളഞ്ഞവഴികളില്‍ പ്രാവീണ്യമില്ലാത്തവര്‍ അവരുടെ ഭാഷയില്‍ ഇംഗിതം വ്യക്തമാക്കുന്നതില്‍ തെറ്റൊന്നുമില്ല. വിനായകന്‍ മറ്റൊരു കാര്യംകൂടി പറഞ്ഞു. ‘ഇന്നും നടക്കുന്നത് സ്വയംവരമാണ്. പെണ്ണ് വിചാരിക്കാതെ ഒന്നും നടക്കില്ല’ എന്നാണത്. അതാണ് പ്രകൃതിയിലെ ഭംഗി. അതിനെയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. ആണ്‍മനുഷ്യരെ ആണ്‍പൂച്ചകളാക്കുന്ന സദാചാരകാപട്യം തിരിച്ചറിയണം. ആണ്‍പൂച്ചകള്‍ സംസാരിക്കാറില്ല ഒളിഞ്ഞിരുന്ന് ചാടിവീഴുകയെ ഉള്ളു. അതാണ് ആണിനെയും പെണ്ണിനേയും എക്കാലത്തും ശത്രുക്കളായി നിര്‍ത്തുന്ന തന്ത്രം.

- Advertisement -

പ്രണയത്തില്‍ ഉള്ള ആകര്‍ഷണം മാത്രമേ സ്ത്രീ പുരുഷബന്ധങ്ങളില്‍ ഉണ്ടാകാവൂ എന്ന് നിര്‍ബന്ധം പിടിക്കുന്നതും കാപട്യമാണ്. ഒട്ടുമിക്ക ദാമ്പത്യ ബന്ധങ്ങളിലും പ്രണയം ഒരുകാലത്തിനപ്പുറം നീണ്ടുനില്‍ക്കാറില്ല. അതുകൊണ്ടുതന്നെ ദാമ്പത്യബാഹ്യമായ ആകര്‍ഷണങ്ങള്‍ ഉണ്ടാകുകയും ചെയ്യും. അത് അസ്വാഭാവികമാണെന്നും അപരാധമാണെന്നുമുള്ള ബോധം അവയെക്കുറിച്ചുള്ള തുറന്ന സംവാദങ്ങള്‍ ഇല്ലാതാക്കുകയും കുഴിച്ചിട്ട ശവങ്ങള്‍ പോലെ ഉള്ളില്‍ പുഴുത്തുനാറുകയും ചെയ്യും. കാപട്യത്തിന്റെ നിറകുടമാണ് നമ്മള്‍. നിറകുടം തുളുമ്പാത്തതുകൊണ്ട് തട്ടിമുട്ടി കടന്നുപോകുന്നു എന്നേയുള്ളു. ഒരു കാറ്റുവന്നാല്‍ പക്ഷെ കഥമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

Popular this week