ആറാം തമ്പുരാൻ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത് അടിച്ചു’ വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

കൊച്ചി:മോഹൻലാൽ ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും ആ ആഘാതത്തിൽ നിന്നു മുക്തി നേടാൻ കുറേയേറെ നാളുകൾ വേണ്ടിവന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്വന്തം യൂട്യൂബ് ചാനൽ വഴി പുറത്തിറക്കിയ വിഡിയോയിലൂടെയാണ് ആലപ്പി അഷ്റഫിന്റെ തുറന്നുപറച്ചിൽ. 

ആലപ്പി അഷ്റഫിന്റെ വാക്കുകൾ ഇങ്ങനെ:

‘ആറാം തമ്പുരാന്‍

എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാനുണ്ടായിരുന്നു. ചെറിയ ഒരു വേഷവും ചെയ്തിരുന്നു, ഒരിക്കല്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ രഞ്ജിത്തിനോട് എന്തോ ഒരു തമാശ പറഞ്ഞു. രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഒടുവിലിന്റെ ചെവിക്കല്ല് നോക്കി അടിക്കുകയായിരുന്നു.

ആ അടികൊണ്ട് ഒടുവിൽ കറങ്ങി നിലത്തുവീണു. മറ്റുള്ളവർ പിടിച്ച് എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന് കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. നിറകണ്ണുകളോടെ ഒടുവിൽ നിന്നു. അദ്ദേഹം മാനസികമായും തകര്‍ന്നുപോയി.

പിന്നീടുള്ള ദിവസങ്ങളില്‍ കളിയും ചിരിയുമൊക്കെ മാഞ്ഞു. ആ അടിയോടൊപ്പം ഒടുവിലിന്റെ ഹൃദയവും തകര്‍ന്നുപ്പോയി. അതില്‍ നിന്ന് മോചിതനാകാന്‍ ഏറെ നാള്‍ എടുത്തു. അന്നടിച്ച ആ അടി ഇന്ന് രഞ്ജിത്തിനെ തിരിച്ചടിക്കുന്നു’.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News