29.4 C
Kottayam
Friday, June 5, 2026

കാന്താര ഷൂട്ടിംഗിനായി താരങ്ങൾ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

Must read

ബംഗളൂരു: കർണാടകയിൽ സിനിമാ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനിബസ് അപകടത്തിൽപ്പെട്ടു. കൊല്ലൂരിന് സമീപം ജഡ്കാലിൽ ആണ് അപകടം സംഭവിച്ചത്. കാന്താരാ ചാപ്റ്റർ 1 ലെ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനി ബസാണ് ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടത്തിൽപ്പെട്ടത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുകയായിരുന്നു സംഘം. സ്‌കൂട്ടറുമായാണ് മിനി ബസ് കൂട്ടിയിടിച്ചത്.

ജൂനിയർ താരങ്ങളും ടെക്‌നീഷ്യൻസും അടക്കം 20 പേരായിരുന്നു മിനി ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രങ്ങളിലൊന്നായ കാന്താര-ചാപ്റ്റർ1 അടുത്തവർഷം ഒക്ടോബർ 2ന് റിലീസ് ചെയ്യും.കാന്താരയിൽ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ‘ഭൂതക്കോലം’ കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും വരാനിരിക്കുന്ന ചിത്രമെന്നാണ് റിപ്പോർട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

Popular this week