29.4 C
Kottayam
Friday, June 5, 2026

മാസങ്ങൾക്ക് മുൻപ് 500 പേർക്ക് രോഗബാധ,വീണ്ടും രോഗികളെ കൊണ്ട് നിറഞ്ഞ് ഡി. എൽ.എഫ് ഫ്‌ളാറ്റ് സമുച്ചയം; ഇത്തവണ പ്രശ്‌നം വെള്ളത്തിൻ്റെ അല്ലെന്ന് അധികൃതർ

Must read

കൊച്ചി; കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിന് സമീപത്തെ ഫ്‌ളാറ്റ് സമുച്ചയത്തിൽ വീണ്ടും രോഗബാധ. 27 പേർക്ക് പനിയും ഛർദ്ദിയും വയറിളക്കവും റിപ്പോർട്ട് ചെയ്തു. ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരായ രണ്ട് പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്.

മലിനജലം കലർന്ന വെള്ളം കുടിച്ചതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ തൃക്കാക്കര നഗരസഭയും ആരോഗ്യവകുപ്പും ഫ്‌ളാറ്റിൽ ആരോഗ്യ സർവ്വേ ആരംഭിച്ചു. ഫ്‌ളാറ്റിലെ കുടിവെള്ള സാംപിളുകൾ ആരോഗ്യവിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂണിലും ഈ ഫ്‌ളാറ്റ് സമുച്ചയത്തിൽ കുടിവെള്ളത്തിൽനിന്ന് രോഗബാധയുണ്ടായി കുട്ടികൾ ഉൾപ്പെടെ അഞ്ഞൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. വീണ്ടും ഇതേ ഫ്‌ളാറ്റിൽ ആളുകൾക്ക് കൂട്ടമായി രോഗം ബാധിക്കുന്നത് വലിയ ചർച്ചയാവുന്നുണ്ട്. ഫ്‌ളാറ്റിലേക്ക് എത്തിക്കുന്ന വെള്ളത്തിൽ നിന്നാണോ രോഗം പകരുന്നത് അതോ പൈപ്പ് കണക്ഷനിൽ നിന്നാണോ എന്ന കാര്യത്തിൽ മാസങ്ങളായിട്ടും വ്യക്തതയില്ല. വീണ്ടും രോഗം പടർന്നപ്പോഴും കൈ മലർത്തുകയാണ് അധികൃതർ.

ഇത്തവണ രോഗം ബാധിച്ചപ്പോൾ സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചെന്നും ആരോപണം ഉയർന്നിട്ടുണ്ട്. അസുഖബാധിതരിൽ ചിലർ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ അറിയിച്ചപ്പോഴാണ് കൂട്ട രോഗബാധയാണെന്ന് വ്യക്തമാകുന്നത്. 15 ടവറുകളിലായി 4500 ഓളം താമസക്കാരാണ് ഈ ഫ്‌ളാറ്റ് സമുച്ചയത്തിൽ ഉള്ളത്. ഫ്‌ളാറ്റിലെ വിവിധ കുടിവെള്ള സ്രോതസ്സുകളായ ഓവർഹെഡ് ടാങ്കുകൾ, ബോർവെല്ലുകൾ, ഡൊമസ്റ്റിക് ടാപ്പുകൾ, കിണറുകൾ തുടങ്ങിയവയിൽ നിന്ന് ശേഖരിച്ച സാംപിളുകളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

- Advertisement -

കഴിഞ്ഞ ജൂണിൽ കുടിവെള്ളം പരിശോധിച്ചപ്പോൾ ഇ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇത്തവണ പരിശോധിച്ചപ്പോഴും അസുഖബാധിതനായ ഒരാളുടെ ഫ്‌ളാറ്റിലെ വെള്ളത്തിലും അ കോളി സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ വെള്ളത്തിന്റെ പ്രശ്‌നം കാരണമല്ല രോഗബാധയുണ്ടായതെന്നാണ് ഫ്‌ളാറ്റ് അസോസിയേഷൻ നഗരസഭയെ അറിയിച്ചിരിക്കുന്നത്.

- Advertisement -

ഇതിനെതിരെ അന്ന് താമസക്കാരും രംഗത്തെത്തിയിരുന്നു.ഇകോളി ബാക്ടീരിയയുടെ സാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെന്നുമാണ് താമസക്കാർ പ്രതികരിച്ചത്. അന്ന് സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉറപ്പ് നൽകിയിരുന്നുവെങ്കിലും ആ വാക്കും പാഴായി പോയ അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ടാങ്കറിൽ എത്തിക്കുന്ന വെള്ളത്തിന്റെ ഉറവിടം പരിശോധിക്കാൻ നിർദേശം നൽകിയെങ്കിലും ആ നിർദ്ദേശവും എങ്ങും എത്തിയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

Popular this week