ഭാര്യയുടെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ചിത്രങ്ങള്‍ പങ്കുവെച്ചു, ഭാര്യ സഹോദരിയുടെ നമ്പര്‍ ഷെയര്‍ ചെയ്തു; ഒടുവില്‍ യുവാവിന് കിട്ടിയത് എട്ടിന്റെ പണി
ഔറംഗാബാദ്: ഭാര്യയുടെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ചിത്രങ്ങള്‍ പങ്കുവെച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ഭാര്യയുടെ ചിത്രങ്ങള്‍ പങ്കുവെച്ചതിന് പുറമെ ഭാര്യ സഹോദരിയുടെ ഫോണ്‍ നമ്പറും പ്രതി പ്രതി പങ്കുവെച്ചിരുന്നു.
‘കോള്‍ മീ’ എന്ന് എഴുതിയ ശേഷമായിരുന്നു ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നത്. സഹോദരിയുടെ ഫോണിലേക്ക് നിരന്തരമായി ഫോണ്‍ കോളുകളും അശ്ലീല മെസേജുകളും വരാന്‍ തുടങ്ങിയതോടെ ആരോ തന്റെ ഫേക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഇവര്‍ക്ക് മനസിലായത്. തുടര്‍ന്നാണ് ഇതിന് പിന്നില്‍ തന്റെ ഭര്‍ത്താവ് തന്നെയെന്ന് യുവതി മനസിലാക്കിയത്.
തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി. പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു. ഇയാള്‍ക്കെതിരെ പല വകുപ്പുകള്‍ ചുമത്തുകയും ചെയ്തു. ഇത്തരത്തില്‍ രണ്ടാം തവണയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നേരത്തെ ഇയാളുടെ ഭാര്യയുടെ സ്വഭാവത്തെ കുറിച്ച് ചോദിച്ച് പല ബന്ധുക്കള്‍ക്കും പ്രതി മെസേജ് അയച്ചു. ഇത് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്.