ധാവണി ഉടുക്കാൻ മറന്നോ…! പട്ടുപാവാടയും ബ്ലൗസുമണിഞ്ഞെത്തിയ ഹണി റോസിന് വിമർശനം
കൊച്ചി: മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ് (Honey rose). ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിലും സജീവ സാന്നിദ്ധ്യമാണ് ഹണി റോസ്. ഹണി റോസിനെതിരെ വലിയ രീതിയിൽ ബോഡി ഷെയ്മിംഗും നടക്കാറുണ്ട്. ഇതിനൊക്കെ പലപ്പോഴായി പ്രതികരിച്ച് താരം എത്തിയിട്ടുണ്ട്.
ഉദ്ഘാടനത്തിനെത്തുന്ന നടിയെ കാണാന്‍ നൂറുക്കണക്കിന് ആരാധകരാണ് ഇവിടങ്ങളിലേക്ക് എത്താറുള്ളത്. തന്നെ സ്‌നേഹിക്കുന്നവരോടെല്ലാം മാന്യമായ രീതിയിലാണ് ഹണി സംസാരിക്കാറുള്ളതും. ഉദ്ഘാടനത്തിന് ധരിക്കുന്ന വസ്ത്രങ്ങളിൽ താരം അതീവ ശ്രദ്ധ പുലർത്താറുണ്ട്. പലപ്പോഴൊക്കെ ഇത് വലിയ രീതിയിൽ വിമർശനവും ഏറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ ചിങ്ങം ഒന്നിന് താരം ഉദ്ഘാടനത്തിനെത്തിയപ്പോൾ ധരിച്ച വസ്ത്രവും വിവാദമാവുകയാണ്.
ഒരു ജ്വാല്ലറിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനായിരുന്നു ഹണി റോസ് എത്തിയത്. പട്ടുപാവാടയും നീല നിറമുള്ള ബ്ലൗസുമായിരുന്നു വേഷം. മാത്രമല്ല മുടിയൊക്കെ അഴിച്ച് നാടന്‍ പെണ്‍കുട്ടിയുടെ ലുക്കിലാണ് നടി എത്തിയത്. പക്ഷേ ദാവണിയ്ക്ക് ഇടുന്ന ബ്ലൗസാണ് പാവാടയുടെ കൂടെ ഹണി ധരിച്ചതെന്നും അത് മഹാബോറായി പോയെന്നും പറഞ്ഞാണ് വിമര്‍ശനവുമായി ചിലരെത്തിയത്. ചേച്ചി സാരി ഉടുക്കാന്‍ മറന്നു പോയോ? സുന്ദരി ആയിട്ട് വരാം. പക്ഷെ അതിലും ഇല്ലേ മാന്യത എന്നിങ്ങനെയൊക്കെയാണ് കമന്റുകൾ.