27.7 C
Kottayam
Monday, April 29, 2024

നിമിഷ നേരം കൊണ്ട് യുവാവിന്റെ ജീന്‍സിന്റെ പിന്‍ഭാഗത്ത് കൂടി കൂട്ടി തേനീച്ചകള്‍; വീഡിയോ വൈറല്‍

Must read

നാഗാലാന്‍ഡ്: യുവാവിന്റെ ജീന്‍സിന്റെ പിന്‍ഭാഗത്ത് നിമിഷ നേരം കൊണ്ട് തേനീച്ച കൂടുകൂട്ടിയ വീഡിയോ വൈറലാകുന്നു. റാണിയായിരുന്നു ആദ്യം എത്തിയത്. പിന്നെ തേനീച്ചക്കൂട്ടങ്ങളെല്ലാം എത്തിയതോടെ യുവാവിന്റെ ജീന്‍സിന്റെ പിന്‍ഭാഗത്ത് നിമിഷ നേരം കൊണ്ട് വലിയ കൂടായി. സംഭവത്തിന്റെ വീഡിയോ വൈറലായി. നാഗാലാന്‍ഡ് സ്വദേശി വേലേഹു എന്ന ഇരുപത്തിയഞ്ചുകാരനാണ് തേനീച്ച പണി കൊടുത്തത്. സുഹൃത്തിന്റെ ഗ്യാരേജിലേക്ക് പോകുന്ന വഴിയില്‍ അപ്രതീക്ഷിതമായാണ് തേനീച്ച കൂടു കൂട്ടിയത്.

ധരിച്ചിരുന്ന ജീന്‍സിന്റെ പിന്‍ഭാഗത്ത് തേനീച്ച വന്നത് യുവാവ് ശ്രദ്ധിച്ചില്ല. പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ യുവാവിന്റെ പിന്‍ഭാഗത്തേക്ക് എത്തിയത് ആയിരക്കണക്കിന് തേനീച്ചകളാണ്. കുനിഞ്ഞ് നിന്ന് തേനീച്ചകളെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തേനിച്ച ആയത് കൊണ്ട് ഇയാള്‍ക്ക് അധികം ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായി. അവസാനം റാണി തേനീച്ചയെ പിടിച്ച് ഒരു ടിന്നിലടച്ചതോടെയാണ് തേനീച്ചകള്‍ പിന്മാറിയത്. സമീപത്തുണ്ടായ ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week