30.6 C
Kottayam
Wednesday, May 15, 2024

പ്രളയഭീതിയും അതിജീവനവും കോര്‍ത്തിണക്കിയ സര്‍ക്കാരിന്റെ ‘രക്ഷാകരങ്ങള്‍’ വൈറലാകുന്നു

Must read

തിരുവനന്തപുരം: പ്രളയത്തിന്റെ ഭയപ്പെടുത്തുന്ന ഓര്‍മ്മകളും അതിജീവനവും പ്രമേയമാക്കി സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ ‘രക്ഷാകരങ്ങള്‍’ എന്ന സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും കേരളത്തിലുണ്ടായ പ്രളയത്തിന്റെ അപൂര്‍വ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആല്‍ബമൊരുക്കിയിരിക്കുന്നത്. പ്രളയം ബാധിച്ച ജില്ലകളിലെ ദുരന്തത്തിന്റെ ദൃശ്യങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളുമാണ് 5.41 മിനിറ്റ് ദൈര്‍ഘ്യമുള്ള ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തവണ വന്‍ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലും പുത്തുമലയിലും നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് ‘രക്ഷാകരങ്ങള്‍’ തയ്യാറാക്കിയത്. എറണാകുളം അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ് സൗമ്യയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം സുദര്‍ശന്‍ കുമ്പളം. രാജേഷ് തനയ്, ശ്രീഷ്മ ദേവദാസന്‍ എന്നിവരാണ് ആലാപനം. കഴിഞ്ഞ ദിവസം എറണാകുളം പറവൂരില്‍, റീബില്‍ഡ് പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സംഗീത ആല്‍ബത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. ഹൈബി ഈഡന്‍ എം.പി, എംഎല്‍എ മാരായ വി.ഡി സതീശന്‍, എസ്.ശര്‍മ, ജില്ലാ കളക്ടര്‍ എസ്.സുഹാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week