26.2 C
Kottayam
Friday, June 5, 2026

ആനന്ദബോസ് ലൈംഗികമായി പീഡിപ്പിച്ചെന്ന നർത്തകിയുടെ പരാതിയിൽ പോലീസ് റിപ്പോർട്ട് കൈമാറി

Must read

ന്യൂഡല്‍ഹി: ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ഒഡിഷി നര്‍ത്തകി നല്‍കിയ പരാതിയില്‍ കൊല്‍ക്കത്ത പോലീസ് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. ബംഗാള്‍ സര്‍ക്കാരിനാണ് കൊല്‍ക്കട്ട പോലീസ് റിപ്പോര്‍ട്ട് കൈമാറിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡല്‍ഹിയിലെ ഹോട്ടലില്‍വെച്ച് ആനന്ദ ബോസ് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.

2023 ഒക്ടോബറിലാണ് യുവതി ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പൊലീസിന് പരാതി നല്‍കിയത്. ജനുവരിയില്‍ നടന്ന സംഭവത്തില്‍ പത്തുമാസങ്ങള്‍ വൈകി പരാതി നല്‍കിയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. വിദേശയാത്രയ്ക്ക് ഉണ്ടായ തടസ്സം നീക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചാണ് സി.വി. ആനന്ദബോസിനെ ആദ്യം സന്ദര്‍ശിച്ചതെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

ആനന്ദബോസ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തിനെ സമീപിച്ചുവെന്നും, വിദേശ യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ലഭിച്ചെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ ജനുവരി അഞ്ച്, ആറ് തീയതികളില്‍ ഡല്‍ഹിയില്‍ താമസിക്കുന്നതിനുള്ള ഹോട്ടലില്‍ മുറി ബുക്ക് ചെയ്തതതിന്റെ വിശദശാംശങ്ങളും ലഭിച്ചിരുന്നു.

ആ ദിവസങ്ങളില്‍ ഡല്‍ഹിയിലെ ബംഗാ ഭവനില്‍ ഉണ്ടായിരുന്ന ആനന്ദബോസ് ഹോട്ടലില്‍ എത്തി തന്നെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. പ്രാഥമിക അന്വേഷണത്തില്‍ യുവതിയുടെ പരാതിയില്‍ പറയുന്ന സമയത്ത് ആനന്ദബോസ് ബംഗാ ഭവനിലും, ഹോട്ടലിലും ഉണ്ടായിരുന്നുവെന്ന് സി.സി.ടി.വി. പരിശോധനയില്‍ കണ്ടെത്തിയതായാണ് സൂചന.

- Advertisement -

ബംഗാള്‍ ഗവര്‍ണര്‍ പീഡിപ്പിച്ചു എന്നാരോപിച്ച് രാജ്ഭവനിലെ ജീവനക്കാരി നല്‍കിയ പരാതി നിലവില്‍ പോലീസിന്റെ പരിഗണനയിലാണ്. ആനന്ദബോസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ബംഗാള്‍ മുഖ്യമന്ത്രി മമ്ത ബാനര്‍ജി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ ലൈംഗികാതിക്രമ പരാതി ഉയര്‍ന്നിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week