EntertainmentInternationalNews
ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു
ലോസ് ആഞ്ജലീസ്: ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും(51) അദ്ദേഹത്തിൻ്റെ രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ക്ഓഫിന് തൊട്ടുപിന്നാലെ കരീബിയൻ കടലിൽ പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിമാനത്തിന്റെ പെെലറ്റ് റോബർട്ട് ഷാസും അപകടത്തിൽ മരിച്ചതായാണ് വിവരം.
ഒലിവറിന്റെ മക്കളായ മെഡിറ്റ (10), അനിക് (12) എന്നിവരാണ് വ്യാഴാഴ്ച നടന്ന അപകടത്തിൽ മരണപ്പെട്ടത്. അപകടം നടന്നയുടനെ മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും സ്ഥലത്ത് എത്തിയെങ്കിലും വിമാനത്തിലുണ്ടായിരുന്ന ആരുടേയും ജീവൻ രക്ഷിക്കാനായില്ല. അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു ക്രിസ്റ്റ്യൻ ഒലിവറും കുടുംബവും.
അറുപതിലേറെ സിനിമകളിലും ടിവി ഷോകളിലും ക്രിസ്റ്റ്യൻ ഒലിവർ വേഷമിട്ടിട്ടുണ്ട്. 2008-ൽ പുറത്തിറങ്ങിയ ആക്‌ഷൻ – കോമഡി ചിത്രമായ ‘സ്പീഡ് റേസറി’ലൂടെയാണ് താരം ശ്രദ്ധനേടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News