24.8 C
Kottayam
Friday, June 5, 2026
No menu items!

റേഷൻ കുംഭകോണം: ബംഗാളിൽ തൃണമൂൽ നേതാവ് അറസ്റ്റിൽ; ജനക്കൂട്ടത്തിന് ഇടയിൽനിന്ന് തൂക്കിയെടുത്ത് ഇ.ഡി

Must read

കൊൽക്കത്ത: ബം​ഗാളിലെ ബൊൻഗാവ് മുൻ മുനിസിപ്പൽ ചെയർമാൻ ശങ്കർ ആധ്യ അറസ്റ്റിൽ. റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച പുലർച്ചെയായിരുന്നു ഇ.ഡി. അധികൃതർ തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്തത്. വലിയ രീതിയിൽ ജനക്കൂട്ടം വളഞ്ഞതിനിടയിൽ നിന്നായിരുന്നു അധികൃതർ ആധ്യയെ അറസ്റ്റ് ചെയ്തത്.

ശങ്കർ ആധ്യയെ ആൾക്കൂട്ടത്തിനിടിയിൽ നിന്ന് അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രി കേസുമായി ബന്ധപ്പെട്ട് ശങ്കർ ആധ്യയുടേയും തൃണമൂൽ നേതാവ് ഷാജഹാൻ ശെെഖിന്റെയും വീടുകൾ റെയ്ഡ് ചെയ്യാൻ ഇ.ഡി. അധികൃതർ എത്തിയിരുന്നു. ആധ്യയുടെ വീട്ടിൽ എതിർപ്പൊന്നുമില്ലാതെ സംഘത്തിന് പരിശോധനനടത്താൻ കഴിഞ്ഞെങ്കിലും ഷാജഹാൻ ശെെഖിന്റെ വീട്ടിലെത്തിയ അധികൃതർ ആക്രമിക്കപ്പെട്ടിരുന്നു.

ഷാജഹാൻ ശൈഖിന്റെ വടക്കൻ 24 പർഗാനാസ് ജില്ലയിലെ വീട്ടിലാണ് റെയ്ഡിനായി ഇ.ഡി. സംഘം എത്തിയത്. ഈ കേസിൽ അറസ്റ്റിലായ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിന്റെ അടുത്തയാളാണ് ശൈഖ്. വീട് പൂട്ടിക്കിടന്നതിനാൽ ശൈഖ് വരാനായി ഇ.ഡി. സംഘം ഒരു മണിക്കൂറോളം കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൂട്ടുപൊളിച്ച് ഉള്ളിൽക്കടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം.

ഇ.ഡി. സംഘത്തിന് സുരക്ഷയ്ക്കായിവന്ന സി.ആർ.പി.എഫ്. ജവാന്മാരെയും അക്രമികൾ തള്ളിമാറ്റി. തുടർന്ന്, സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇ.ഡി. സംഘം പരിശോധന നടത്താതെ പിൻവാങ്ങി.

- Advertisement -

ഇത്തരത്തിൽ തങ്ങൾക്കുനേരേ മുമ്പൊരിക്കലും ആക്രമണമുണ്ടായിട്ടില്ലെന്ന് സംഘത്തിൽ അംഗമായ ഇ.ഡി. ഉദ്യോഗസ്ഥൻ പ്രതികരിച്ചു. കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.വെള്ളിയാഴ്ച രാത്രി ആധ്യയുടെ ഭാര്യാപിതാവിന്റെ വസതിയിൽ അധികൃതർ റെയ്ഡ് നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week