പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരി ജോർജ് ഉണ്ണൂണ്ണിയുടെ കൊലപാതകത്തിൽ നാലു പ്രതികൾ പിടിയിൽ. തെങ്കാശി സ്വദേശികളാണു പിടിയിലായതെന്നാണു സൂചന. പ്രതികളെ തെങ്കാശിയിൽനിന്നും പത്തനംതിട്ടയിൽ എത്തിച്ചു
ഡിസംബർ 30നാണു ജോർജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്റ്റേഷനറി സാധനങ്ങളും വീട്ടു സാധനങ്ങളും ഉൾപ്പെടെ വിൽക്കുന്ന കടയായിരുന്നു. ദിവസവും 6 മണിക്ക് ജോർജ് കടയടച്ചു വീട്ടിൽ പോകാറാണു പതിവ്. കാണാതായതോടെ കൊച്ചുമകൻ തിരക്കിയെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്.
12 വർഷമായി മൈലപ്ര പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ കച്ചവടം നടത്തുന്നയാളാണു ജോർജ്. മോഷണ ശ്രമത്തിനിടെ ജോർജ് ഉണ്ണൂണ്ണിയെ കഴുഞ്ഞുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കഴുത്തുഞെരിച്ചു കൊല്ലാൻ ഉപയോഗിച്ച 2 കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടെടുത്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News