തിരുവനന്തപുരം:ഹയര്‍സെക്കന്‍ഡറി വാര്‍ഷിക മോഡല്‍ പരീക്ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. ദിവസേന രണ്ട് പരീക്ഷകള്‍ വെച്ചാണ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ രണ്ട് പരീക്ഷകള്‍ നടത്തിയതിനെതിരേ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. അതിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ ദിവസേന ഒരു പരീക്ഷ വെച്ചായിരുന്നു നടത്തിയിരുന്നത്
ഫെബ്രുവരി 15 മുതല്‍ 21 വരെയാണ് ഇത്തവണ മോഡല്‍ പരീക്ഷ. മാര്‍ച്ച് ഒന്ന് മുതലാണ് പൊതുപരീക്ഷ. ദിവസേന രണ്ട് പരീക്ഷയെഴുതുന്നത് ബുദ്ധിമുട്ടാവുമെന്ന് അധ്യാപകരും വിദ്യാര്‍ഥികളും ചൂണ്ടികാട്ടിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ല. പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാനാണ് രണ്ട് പരീക്ഷകള്‍ വീതം നടത്തുന്നത് എന്നാണ് അധികൃതരുടെ മറുപടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News