കല്‍പ്പറ്റ: കനത്ത മഴ തുടരുന്ന വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, അങ്കണവാടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. മഴയുടെ പശ്ചാത്തലത്തിൽ കാസർകോട്ടെ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല .
കോഴിക്കോട് , വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാലുദിവസമായി വടക്കൻ ജില്ലകളിൽ മഴ ശക്തമാണ്. കാസർഗോഡ് നീലേശ്വരം നഗരസഭയിലെ പാലായിയിലും പരിസരങ്ങളിലും മധുർ പഞ്ചായത്തിലെ താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളം കയറി. വിവിധ ഇടങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. നദികൾ കരകവിഞ്ഞൊഴുകുകയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ കാസർകോട് ജില്ലയിൽ പെയ്തത് 824 മിലിമീറ്റർ മഴയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News