തൃശൂര്‍: പരീക്ഷയെഴുതാതിരിക്കാന്‍ വ്യത്യസ്തമായ വഴി തെരഞ്ഞെടുത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍. അടുത്ത സുഹൃത്തുക്കളായ 4 വിദ്യാര്‍ഥികളുടെ കയ്യൊടിഞ്ഞത് ഒരേ ദിവസമാണ്. തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് പരീക്ഷ എഴുതുന്നത് ഒഴിവാക്കാന്‍ ഇവര്‍ സംഘം ചേര്‍ന്ന് തെരഞ്ഞടുത്ത് വഴിയാണിതെന്ന് കണ്ടെത്തിയത്. ഗൂഗിളില്‍ തെരഞ്ഞാണ് കൈ ഒടിക്കാനുള്ള വിദ്യ കണ്ടെത്തിയതെന്ന് വിദ്യാര്‍ഥികള്‍ ഒടുവില്‍ സമ്മതിച്ചു.
ബൈക്കില്‍ നിന്നും വീണെന്നും ബസില്‍ കയറുമ്പോള്‍ വീണെന്നും കളിക്കുമ്പോള്‍ വീണെന്നും ഒക്കെയായി വ്യത്യസ്ത സംഭവങ്ങളാണ് ഈ കുട്ടികള്‍ അധ്യാപകരോടും മാതാപിതാക്കളോടും പറഞ്ഞത്. എന്തായാലും കുട്ടികളെ കൗണ്‍സിസിങ്ങിന് വിധേയരാക്കാനാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News