31.1 C
Kottayam
Saturday, May 18, 2024

ദേശീയപാതയില്‍ വാഹനാപകടം,വിദ്യാര്‍ത്ഥിനി മരിച്ചു

Must read

ഹരിപ്പാട്: ദേശീയ പാതയില്‍ ബസും കാറും കൂട്ടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. അമിതവേഗത്തില്‍ വന്ന കെഎസ്ആര്‍ടിസി മിന്നല്‍ ഡീലക്സ് ബസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടം. കാറില്‍ കുടുംബത്തോടൊപ്പംരുന്ന യാത്ര ചെയ്തിരുന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ നില അതീവ ഗുരുതരമാണ്. കരുനാഗപ്പള്ളി ഇടക്കുളങ്ങര മണ്ണേല്‍ നജീബിന്റെ മകളും കളമശേരി എസ് സിഎംഎസ് കോളേജ് ബികോം അവസാനവര്‍ഷ വിദ്യാത്ഥിനിയുമായ ഫാത്തിമയാണ് (20) സംഭവസ്ഥലത്ത് തന്നെ മരിച്ചത്.

കാറില്‍ ഒപ്പം സഞ്ചരിച്ച യുവതിയുടെ പിതാവ് നജീബ്( 52 ), സഹോദരന്‍ മുഹമ്മദാലി (23), മാതാവ് സുജ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുഹമ്മദാലിയുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര ജംഗ്ഷന് തെക്കു ഭാഗത്ത് ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു അപകടം. കുടുംബ വീട്ടില്‍ നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നജീബിന്റെ രോഗപരിശോധനക്ക് ഭാര്യ സുജയും മകന്‍ മുഹമ്മദാലിയും കൂടി കാറില്‍ പോയതാണ്. തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

മരിച്ച ഫാത്തിമ കോളേജില്‍ താമസിച്ച് പഠിക്കുകയായിരുന്നു. നജീവും മറ്റുള്ളവരും ഫാത്തിമയെ സന്ദര്‍ശിച്ച ശേഷം മടക്കയാത്രയില്‍ താനും വരുന്നെന്ന് പറഞ്ഞ് ഫാത്തിമയും കാറില്‍ കയറിയതാണ്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടിന് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബസ് തെറ്റായ ദിശയിലേക്ക് വന്ന് കാറില്‍ ഇടിക്കുകയായിരുന്നു. തല്‍ക്ഷണം മരിച്ച ഫാത്തിമയെ ഹരിപ്പാട് ഗവ ആശുപത്രി മോര്‍ച്ചറിയില്‍ പ്രവേശിപ്പിക്കുകയും പരിക്കേറ്റവരെ എറണാകുളം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week