‘ചേട്ടാ, ഈ ഗിന്നസ് റെക്കോര്‍ഡ് ഉള്ളവര്‍ക്ക് മാസം പൈസ കിട്ടും എന്ന് പറയുന്നത് ഉള്ളതാണോ?’; ആരാധകന്റെ ചോദ്യത്തിന് ഗിന്നസ് പക്രുവിന്റെ മറുപടി
തന്റെ ശാരീരിക പരിമിതികളെ മറികടന്ന് ഗിന്നസ് റെക്കോഡ് വരെ എത്തിയ താരമാണ് നടന്‍ പക്രു. അഭിനയത്തിനൊപ്പം സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലും താരത്തിന് തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ പോസ്റ്റിന് വന്ന ഒരു കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
”ചേട്ടാ, ഈ ഗിന്നസ് റെക്കോര്‍ഡ് ഉള്ളവര്‍ക്കു മാസം പൈസ കിട്ടും എന്നൊക്കെ പറയുന്നത് ഉള്ളതാണോ?” എന്നായിരുന്നു ആരാധകന്റെ ചോദ്യം. പിന്നാലെ പക്രുവിന്റെ മറുപടിയും എത്തി. ”പണി എടുത്താല്‍,” എന്നാണ് പക്രുവിന്റെ മറുപടി. താരത്തിന് കൈയ്യടിയുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.
1984ല്‍ പുറത്തെത്തിയ അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് പക്രു സിനിമയിലേക്ക് എത്തിയത്. അത്ഭുതദ്വീപ് എന്ന സിനിമയിലൂടെ ഒരു മുഴുനീള ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടന്‍ എന്ന ഗിന്നസ് റെക്കോഡും പക്രു കരസ്ഥമാക്കി.
2013ല്‍ കുട്ടിയും കോലും എന്ന ചിത്രം സംവിധാനം ചെയ്ത പക്രു ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേര്‍സല്‍ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകള്‍ ഒരു ദിവസം തന്നെ ഏറ്റുവാങ്ങിയും റെക്കോഡ് സ്ഥാപിച്ചിരുന്നു.