26.4 C
Kottayam
Friday, April 26, 2024

പഞ്ചാബിലും സർക്കാരും ഗവർണറും തമ്മില്‍ പോര്. നാളെ നടക്കാനിരുന്ന നിയമസഭ പ്രത്യേക സമ്മേളനം ഗവർണർ റദാക്കി

Must read

ന്യൂഡൽഹി: പഞ്ചാബിലും സർക്കാരും ഗവർണറും തമ്മില്‍ പോര്. നാളെ നടക്കാനിരുന്ന നിയമസഭ പ്രത്യേക സമ്മേളനം ഗവർണർ ബൻവാരിലാല്‍ പുരോഹിത് റദാക്കി. വിശ്വാസ വോട്ടെടുപ്പിനായി വിളിച്ച് സമ്മേളനമാണ് ഗവർണർ തടഞ്ഞത്. വിശ്വാസ പ്രമേയത്തിനായി വേണ്ടി മാത്രം നിയമസഭ സമ്മേളനം വിളക്കാന്‍ ചട്ടമില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഗവർണർ വ്യക്തമാക്കി.

 ഗവര്‍ണര്‍ക്കെതിരെ എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. ജനാധിപത്യം അവസാനിച്ചുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ബിജെപിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്നും ആരോപിച്ചു.

അതേസമയം, ഗവർണറുടെ നടപടിയെ പഞ്ചാബ് കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. വ്യാഴാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള ആം ആദ്മി പാർട്ടി (എഎപി) സർക്കാരിന്റെ ഉത്തരവാണ് പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് ബുധനാഴ്ച റദ്ദാക്കിയത്. വിശ്വാസ പ്രമേയം പാസാക്കാനാണ് സംസ്ഥാന സർക്കാർ സമ്മേളനം വിളിച്ചത്.

മന്ത്രിസഭ വിളിച്ച സമ്മേളനം ഗവർണർ നിരസിക്കുന്നതെങ്ങനെയെന്നും ജനാധിപത്യത്തെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രണ്ട് ദിവസം മുമ്പ് ഗവർണർ സമ്മേളനത്തിന് അനുമതി നൽകിയതാണ്. ഓപ്പറേഷൻ താമര പരാജയപ്പെട്ടതോടെയാണ് മുകളില്‍ നിന്ന് വിളി വന്നു. തുടര്‍ന്നാണ് അനുമതി റദ്ദാക്കിയത് – കെജ്‌രിവാൾ ട്വീറ്റിൽ പറഞ്ഞു. 

നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കുന്നതിന് പഞ്ചാബ് മന്ത്രിസഭ ചൊവ്വാഴ്ചയാണ് അംഗീകാരം നൽകിയത്. പഞ്ചാബിലെ തങ്ങളുടെ സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിക്കുന്നതായി ഭരണകക്ഷിയായ എഎപി ആരോപിച്ചതിന് ദിവസങ്ങൾക്ക് ശേഷം നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് സർക്കാരിനെ താഴെയിറക്കാന്‍ തങ്ങളുടെ 10 എംഎൽഎമാരെയെങ്കിലും 25 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചതായി എഎപി ആരോപിച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week