NationalNews

ലോക്ക്‌ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കാൻ കേന്ദ്രസേനയെ വിന്യസിയ്ക്കണമെന്ന് ഗവർണർ

കൊല്‍ക്കത്ത: പശ്‌ചിമബംഗാളില്‍ ലോക്ക്‌ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നതിന്‌ അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിക്കണമെന്ന്‌ ഗവര്‍ണര്‍ ജഗദീപ്‌ ധന്‍ഖര്‍. “കോവിഡ്‌ വ്യാപനം നിയന്ത്രിക്കാനായി ലോക്ക്‌ഡൗണ്‍ പ്രോട്ടോക്കോള്‍ സമഗ്രമായി നടപ്പാക്കേണ്ടതുണ്ട്‌. പോലീസും ഭരണകൂടവും 100 ശതമാനം സാമൂഹിക അകലം നടപ്പാക്കുന്നതിലും മതപരമായ സമ്മേളനങ്ങള്‍ നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ടിരിക്കുന്നു.ലോക്ക്‌ഡൗണ്‍ വിജിയിക്കണം. അതിനായി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന്‌ അഭ്യര്‍ഥിക്കുന്നു”-ധന്‍ഖര്‍ ട്വീറ്റ്‌ ചെയ്‌തു.

എന്നാല്‍, സംസ്‌ഥാന സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാതെ ഗവര്‍ണര്‍ നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ തൃണമൂൽ കോണ്‍ഗ്രസ്‌ രംഗത്ത്‌ വന്നു.”സര്‍ക്കാരിനെ ശല്യപ്പെടുത്തുകയല്ലാതെ ഗവര്‍ണര്‍ക്ക്‌ മറ്റുജോലികളൊന്നുമില്ല. കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം വ്യാപൃതരാണ്‌.
ഭാരതീയ ജനതാ പാര്‍ട്ടി പ്രവര്‍ത്തകനെ പോലെ പെരുമാറുന്ന ഒരു വ്യക്‌തിയോട്‌ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാന്‍ സമയമില്ല”-തൃണമൂല്‍ വക്‌താവ്‌ പറഞ്ഞു.

മമത സര്‍ക്കാരുമായി നിരന്തര പോരാട്ടത്തിലാണു ഗവര്‍ണര്‍ ധന്‍ഖര്‍. അതേസമയം ഇന്നലെ ലോക്ക് ഡൗണ്‍ കാരണം ഭക്ഷണം കിട്ടിയിട്ട് 20 ദിവസങ്ങളായെന്നാരോപിച്ചു ജനക്കൂട്ടം തെരുവിലിറങ്ങി.ചെറിയ കുട്ടികളെയും എല്ലാമെടുത്താണ് ജനക്കൂട്ടം തെരുവിലിറങ്ങിയത് . പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലാണ് സംഭവം. സംസ്ഥാനങ്ങള്‍ക്ക് എല്ലാ സഹായവും കേന്ദ്രം ചെയ്യുന്നുണ്ട്. അതെ സമയം റേഷന്‍ വഴി ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് മമത ബാനര്‍ജി സര്‍ക്കാർ വ്യക്തമാക്കിയിരിക്കെയാണ് ജനങ്ങള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

മുര്‍ഷിദാബാദ് ജില്ലയിലെ ദോംകല്‍ മുന്‍സിപ്പാലിറ്റിയിലാണ് ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയത്. ബുധനാഴ്ച രാവിലെ മുതല്‍ ഇവര്‍ സംസ്ഥാന പാത ഉപരോധിച്ചു. ഭക്ഷണം കിട്ടണമെന്നായിരുന്നു ആവശ്യം. വളരെ ആശങ്കപ്പെടുത്തുന്നതാണ് ജനങ്ങളുടെ ആവശ്യം.കഴിഞ്ഞ 20 ദിവസമായി ഭക്ഷണം കിട്ടിയിട്ട് എന്ന് ജനങ്ങള്‍ പറഞ്ഞു. 400 കുടുംബങ്ങളാണ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. സ്ത്രീകളും കുട്ടികളും ഇതില്‍ ഉള്‍പ്പെടും. ബെര്‍ഹാംപൂര്‍-ദോംകല്‍ പാതയില്‍ കുത്തിയിരിപ്പ് സമരം. റേഷന്‍ കടക്കാര്‍ എല്ലാവരും തുറക്കുന്നില്ല.

മാത്രമല്ല, തുറന്ന കടക്കാര്‍ ക്വാട്ട തികച്ച് നല്‍കുന്നുമില്ല. ഇതാണ് ജനങ്ങള്‍ക്ക് അരിയും മറ്റു ഭക്ഷ്യവസ്തുക്കളും കിട്ടാതിരിക്കാന്‍ കാരണം. മുര്‍ഷിദാബാദിലെ ചില റേഷന്‍ കടയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഒരാള്‍ക്ക് ഒരു കിലോ അരി എന്ന കണക്കിലാണ് വിതരം ചെയ്യുന്നത്.പിന്നീട് ജില്ലാ ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഇടപെട്ട് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് സമരക്കാര്‍ പിന്‍മാറിയത്.. സര്‍ക്കാര്‍ ഞങ്ങളെ ജോലിക്ക് പോകാന്‍ അനുവദിക്കുന്നില്ല. സൗജന്യ ഭക്ഷണവും തരുന്നില്ല.

പ്രതിഷേധവുമായി ഒരുപാട് പേര്‍ സംഗമിച്ചാല്‍ കൊറോണ വ്യാപന സാധ്യതയുണ്ട്. ഇക്കാര്യം തങ്ങള്‍ക്ക് അറിയാം. പക്ഷേ, ഭക്ഷണമില്ലാതെ കുട്ടികളും സ്ത്രീകളും വിലപിക്കുന്ന സാഹചര്യം വന്നപ്പോഴാണ് പ്രതിഷേധവുമായി ഇറങ്ങിയതെന്നാണ് സമരക്കാർ പറയുന്നത് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button