ഇന്ത്യയിലുണ്ടായ 377 കോവിഡ്‌ മരണങ്ങളിൽ 112 എണ്ണവും ഈ നഗരത്തിൽ, മരണ നിരക്ക് കുത്തനെ കൂടുന്ന മൂന്ന് നഗരങ്ങൾ കൂടി ഇന്ത്യയിൽ

മുംബൈ: രാജ്യത്ത്‌ കോവിഡ്‌ 19 മൂലമുണ്ടായ മരണങ്ങളില്‍ 50 ശതമാനവും നാലു നഗരങ്ങളില്‍. മുംബൈ, പൂനെ, ഡല്‍ഹി, ഇന്‍ഡോര്‍ എന്നീ നാലു നഗരങ്ങളിലുള്ളവരാണു മരണമടഞ്ഞവരില്‍ പകുതിയുമെന്ന്‌ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു. ഇന്ത്യയിലുണ്ടായ 377 കോവിഡ്‌ മരണങ്ങളില്‍ 178 എണ്ണവും മഹാരാഷ്‌ട്രയിലാണ്‌. ഇതില്‍ 112 എണ്ണം മുംബൈയിലും 35 എണ്ണം പൂനെയിലുമാണ്‌.

ഡല്‍ഹി (30), ഇന്‍ഡോര്‍ (37) എന്നിങ്ങനാണ്‌ മറ്റു രണ്ടു നഗരങ്ങളിലെ മരണ സംഖ്യ. ധാ​രാ​വി​യി​ല്‍ വീ​ണ്ടും ഇന്ന് കോ​വി​ഡ് മ​ര​ണം സ്ഥിരീകരിച്ചിട്ടിക്കുകയാണ് . അമ്പ​ത്തി​യ​ഞ്ചു​കാ​ര​നാ​ണ് വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. നി​സാ​മു​ദീ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഇ​യാ​ള്‍ ഏ​പ്രി​ല്‍ 10 മു​ത​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.ഇ​തോ​ടെ ധാ​രാ​വി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. 60 പേ​ര്‍​ക്കാ​ണു രോ​ഗം ബാ​ധി​ച്ച​ത്.

അതേസമയം മും​ബൈ​യി​ലെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,936 ആ​യി. മും​ബൈ​യി​ല്‍ ആ​കെ മ​ര​ണം113 ആ​ണ്. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​തും മ​ഹാ​രാ​ഷ്ട്രയിലാ​​ണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News