KeralaNews

ലോക്ക് ഡൗൺ : ഗർഭിണികൾക്ക് അതിർത്തി കടക്കാൻ മാനദണ്ഡങ്ങളായി

തി​രു​വ​ന​ന്ത​പു​രം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് പ്ര​വേ​ശ​നം അനുവദിക്കുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശം. ചീഫ്‌ സെക്രട്ടറിയുടെ ഓഫീസാണ്‌ ഇത്‌ സംബന്ധിച്ച ഉത്തരവിറക്കിയത്‌. ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട്‌ എത്തുന്നവരേയും പാസിന്റേയും സത്യവാങ്‌മൂലത്തിന്റേയും അടിസ്ഥാനത്തിലാവും കടത്തി വിടുക. ഇവർ മ​തി​യാ​യ മെ​ഡി​ക്ക​ല്‍ രേ​ഖ​ക​ള്‍ ഇവർ കൈവശം കരുതിയിരിക്കണം.

ഗര്‍ഭിണികള്‍ക്ക്‌ പ്രസവ തിയതി രേഖപ്പെടുത്തിയതും, റോഡ്‌ മാര്‍ഗം സഞ്ചരിക്കാനുള്ള ആരോഗ്യസ്ഥിതി സാക്ഷ്യപ്പെടുത്തിയതുമായ ഗൈനക്കോളജിസ്‌റ്റിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ വേണം. ഇപ്പോള്‍ താമസിക്കുന്ന സംസ്ഥാനത്തെ അധികൃതരില്‍ നിന്ന്‌ ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ യാത്രാ പാസ്‌ വാങ്ങണം. ഗര്‍ഭിണികള്‍ക്കൊപ്പമുള്ള കുട്ടികളേയും കടത്തി വിടും. അതേസമയം വാഹനത്തില്‍ മൂന്ന്‌ പേരില്‍ കൂടുതല്‍ പാടില്ല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker