24 C
Kottayam
Saturday, December 7, 2024

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം:സര്‍ക്കാരിന് തിരിച്ചടി; നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി

Must read

- Advertisement -

എറണാകുളം : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ തടഞ്ഞ് ഹൈക്കോടതി. നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നത് ആണ് ഹൈക്കോടതി തടഞ്ഞത്. എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.

മുണ്ടക്കൈ, ചൂരൽമല മേഖലയിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ കണ്ടെത്തിയ ഭൂമിയാണ് ഹൈക്കോടതി ഇടപെട്ട് ഏറ്റെടുക്കൽ തടഞ്ഞത്. ഈ ഭൂമിയിൽ മോഡൽ ടൗൺഷിപ്പ് നിർമ്മിക്കാൻ ആയിരുന്നു സംസ്ഥാന സർക്കാരിന്റെ പദ്ധതി. എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ എസ്റ്റേറ്റ് ഉടമകൾ കോടതിയെ സമീപിക്കുകയായിരുന്നു.

നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടറും ഏറ്റെടുക്കുന്നതിനെതിരായ കേസിലാണ് ഹൈക്കോടതി ഇടപെടൽ. എസ്റ്റേറ്റ് ഉടമകളായ ഹാരിസൺസ് മലയാളം ലിമിറ്റഡും എൽസ്റ്റോൺ ടീ എസ്റ്റേറ്റുമാണ് കോടതിയെ സമീപിച്ചിരുന്നത്. ഹർജികൾ ബുധനാഴ്ച വീണ്ടും പരിഗണിക്കും എന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.

- Advertisement -

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പുകളുടെ പ്രാഥമിക രൂപരേഖ തയ്യാറായിയിരുന്നു. ദുരന്തബാധിതരുമായുള്ള ചർച്ചകൾക്കുശേഷം അവരുടെ താത്പര്യങ്ങൾകൂടി പരിഗണിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തിയായിരിക്കും അന്തിമ രൂപരേഖ തയ്യാറാക്കുക. നിലവിൽ ടൗൺഷിപ്പിനായി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കല്പറ്റ നഗരസഭയിലെ എൽസ്റ്റൺ, മേപ്പാടിയിലെ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമിയിൽത്തന്നെയാണ് ടൗൺഷിപ്പ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

കിഫ്‌ബിയുടെ കീഴിലുള്ള ‘കിഫ്‌കോൺ കൺസൽട്ടൻസി’യാണ്‌ രൂപരേഖ തയ്യാറാക്കിയത്‌. രണ്ടു ടൗൺഷിപ്പിലും അഞ്ഞൂറോളം വീടുകൾ, ആശുപത്രി, സ്കൂൾ, ആരാധനാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, റോഡുകൾ, വിനോദകേന്ദ്രങ്ങൾ, കളിസ്ഥലം തുടങ്ങിയവയുണ്ടാവും. രണ്ടുസ്കൂളുകൾ ദുരന്തത്തിൽ നഷ്ടപ്പെട്ടിട്ടുള്ളത് എവിടെ വേണമെന്നത് ദുരന്തബാധിതരുടെ അഭിപ്രായംകൂടി പരിഗണിച്ചായിരിക്കും നിർമിക്കുക.

രൂപരേഖ തയ്യാറാക്കുന്നതിന്റെ പ്രാഥമികഘട്ട ചർച്ചകളുടെ ഭാഗമായി പി.ഡബ്ള്യു.ഡി., ജലഅതോറിറ്റി, കെ.എസ്.ഇ.ബി. എന്നിവയുടെ യോഗം ചേർന്നിട്ടുണ്ട്. വൈദ്യുതി, ജലം, റോഡ് തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാനാണിത്. ടൗൺഷിപ്പ്‌ നിർമാണത്തിന്‌ വിവിധമേഖലകളിലെ വിദഗ്‌ധരുടെ സേവനവും ഉപയോഗിക്കും. സർക്കാർ ഉത്തരവിറങ്ങി 75 ദിവസത്തിനകം ഭൂമിയേറ്റെടുക്കൽ പൂർത്തീകരിക്കണമെന്നുണ്ട്.

എൻജിനിയറിങ്, പ്രൊക്യുർമെന്റ്‌, കൺസ്ട്രക്‌ഷൻ (ഇ.പി.സി.) മാതൃകയിലാകും പദ്ധതിനിർവഹണം. ഇ.പി.സി. ടെൻഡറിന്റെ രേഖാപരിശോധന 15-നകം പൂർത്തിയാക്കും. ടെൻഡർ ഡിസംബർ 31-ന്‌ മുൻപ്‌ പൂർത്തിയാക്കാനാണ്‌ ലക്ഷ്യം. നെടുമ്പാലയിൽ 65.41 ഹെക്ടർ ഭൂമിയും എൽസ്റ്റണിൽ 78.73 ഹെക്ടർ ഭൂമിയും ഏറ്റെടുക്കാനാണ്‌ സർക്കാർ തീരുമാനിച്ചിട്ടുള്ളത്‌.

ഉപതിരഞ്ഞെടുപ്പ് പോളിങ് കഴിഞ്ഞതിനുശേഷം 18-നുള്ളിൽ ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിക്കും. റവന്യു വകുപ്പും മേപ്പാടി പഞ്ചായത്തും വെവ്വേറെയായി രണ്ടുപട്ടിക നിലവിൽ തയ്യാറാക്കിയിട്ടുണ്ട്. ഇവ സംയോജിപ്പിച്ച് സർവകക്ഷിയോഗവും മേപ്പാടി പഞ്ചായത്ത് തല യോഗവും ചേർന്നശേഷമായിരിക്കും കരടുപട്ടിക പ്രസിദ്ധീകരിക്കുക. ശേഷം, ആക്ഷേപങ്ങളുണ്ടെങ്കിൽ അതുകൂടി പരിഗണിച്ചായിരിക്കും അന്തിമപട്ടിക തയ്യാറാക്കുക. വാടകവീടുകളിൽ കഴിയുന്നവരും ബന്ധുവീടുകളിൽ താമസിക്കുന്നവരുമാണ്‌ ഗുണഭോക്താക്കളാകുക. എവിടെ വീടുവേണമെന്നത്‌ ഗുണഭോക്താക്കൾക്ക്‌ തീരുമാനിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗഫൂറിന്‍റെ കൊലപാതകം; ജിന്നുമ്മ അടക്കമുള്ള പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ കൊലപാതക കേസില്‍ അറസ്റ്റിലായ ഷമീനയുടേയും ഭര്‍ത്താവ് ഉബൈസിന്‍റേയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തില്‍ അന്വേഷണ സംഘം. പണം കൈകാര്യം ചെയ്ത വ്യക്തികളെ അടക്കം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം....

സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ വെടിവെച്ച് കൊലപ്പെടുത്തി; അധ്യാപകന്റെ ബൈക്കുമായി രക്ഷപ്പെട്ട് പ്ലസ് ടു വിദ്യാര്‍ത്ഥി

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ വിദ്യാര്‍ത്ഥിയുടെ വേടിയേറ്റ് സ്കൂള്‍ പ്രിന്‍സിപ്പാളിന് ദാരുണാന്ത്യം. ധമോറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപകൻ സുരേന്ദ്രകുമാർ സക്‌സേനയാണ് മരിച്ചത്. സ്കൂളിലെ ബാത്ത്റൂമില്‍ മരിച്ച നിലയിലാണ് മൃതശരീരം കണ്ടെടുത്തത്....

സ്കൂട്ടറിന് പിന്നിൽ ക്രെയിൻ ഇടിച്ചു, പിൻസീറ്റിലിരുന്ന വിദ്യാർത്ഥിനി മരിച്ചു, അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം:മലപ്പുറം പെരിന്തൽമണ്ണയിൽ ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരിയായ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി നേഹ (21) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരിന്തൽമണ്ണയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ...

സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു ; യൂണിറ്റിന് 16 പൈസ വീതം കൂട്ടി ; ബിപിഎൽകാർക്കും ബാധകം

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. വൈദ്യുതി നിരക്ക് വർദ്ധനയ്ക്ക് ഇന്നലെ തന്നെ മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. യൂണിറ്റിന് 16 പൈസയാണ് കൂട്ടിയത്....

ജയ്‌സ്വാളിന്റെ സ്ലെഡ്ജിംഗിന് സ്റ്റാര്‍ക്കിന്റെ പ്രതികാരം; ഇന്ത്യയെ 180 ന് എറിഞ്ഞുവീഴ്ത്തിയ ഓസീസ് ശക്തമായ നിലയില്‍

അഡ്ലെയ്ഡ്: ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്കെതിരെ ഓസ്ട്രേലിയ്ക്ക് മേല്‍ക്കൈ. ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 180 റണ്‍സിന് പുറത്താക്കിയ ഓസീസ്, ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോള്‍...

Popular this week