ദേവികുളം: സി.പി.എമ്മിനെതിരെ ആരോപണവുമായി പൊമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി. സി.പി.എമ്മും എം.എം. മണിയും തങ്ങളെ വഞ്ചിച്ചു. അതിനാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പിനെനേരിടുമെന്നും ഗേമതി പറഞ്ഞു.
സി.പി.എം. പൊമ്പിളൈ ഒരുമയെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനു പിന്നില്‍ വൈദ്യുതി മന്ത്രി എം.എം. മണി ആണെന്നാണ് ഗോമതിയുടെ ആരോപണം. തോട്ടം തൊഴിലാളിസ്ത്രീകളുടെ സംഘടനയായ പൊമ്പളൈ ഒരുമൈയുടെ ശക്തിയേറിയ സ്ത്രീ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരില്‍ ഒരാളാണ് ഗോമതി.
എന്നാല്‍ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുകയാണെന്നും ഇന്ന് സംഘടന പല സംഘങ്ങളായി പിരിഞ്ഞുവെന്നും ഗോമതി പറയുന്നു. എസ്. രാജേന്ദ്രന്‍ എം.എല്‍.എ. ഒപ്പം നില്‍ക്കാന്‍ ആവശ്യപ്പെട്ടത്, എന്നാല്‍ സി.പി.എം. തങ്ങളെ അടിച്ചമര്‍ത്തിയെന്നും ഇവര്‍ ആരോപിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News