25.8 C
Kottayam
Friday, March 29, 2024

സ്വർണ്ണക്കടകളിൽ ആളൊഴിഞ്ഞു ,പിടി തരാതെ സ്വർണ്ണവില, കുതിപ്പെന്നുവരെ

Must read

കൊച്ചി:കരുതല്‍ ശേഖരമെന്ന നിലയില്‍ ആഗോളതലത്തില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതോടെ സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്നനിരക്കിലെത്തി. രാജ്യാന്തര വിപണിയിലും ആഭ്യന്തരവിപണിയിലും സ്വര്‍ണം സര്‍വകാല റെക്കോഡ്‌ വിലയിലെത്തി.
ലണ്ടനില്‍ സ്വര്‍ണം ഔണ്‍സിന്‌(31.100മില്ലിഗ്രാം) 57 ഡോളര്‍ വിലകൂടി. 1586 ഡോളറില്‍ നിന്ന്‌ സ്വര്‍ണം ഔണ്‍സിന്‌ 1643 ഡോളറായി വില ഉയര്‍ന്നാണ്‌ വ്യാപാരം നിര്‍ത്തിയത്‌.

ആഭ്യന്തര വിപണിയില്‍ കഴിഞ്ഞവാരം സ്വര്‍ണം പവന്‌ ആയിരം രൂപ വിലകൂടി.പവന്‍ 30480 ലാണ്‌ വിറ്റുനിര്‍ത്തിയത്‌. 31480 രൂപയായി ഉയര്‍ന്നാണ്‌ വ്യാപാരം നിര്‍ത്തിയത്‌. വിലകുതിച്ച്‌ കയറിയതോടെ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ ആഴ്‌ചയില്‍ 3 തവണകളിലായാണ്‌ വില കുതിച്ചത്‌. അതോടെ പ്രധാന ആഭരണ കടകളില്‍ സ്വര്‍ണത്തിന്റെ വില്‍പനതോത്‌ കുറഞ്ഞു

നോമ്പ് കാലമായതോടെ ക്രൈസ്‌തവര്‍ക്കിടയിലെ വിവാഹങ്ങള്‍ക്ക്‌ 50 നാള്‍ കഴിയണം. വില്‍പനതോത്‌ വീണ്ടും കുറയും.രാജ്യാന്തര വിപണിയില്‍ നിക്ഷേപകരുടെ സാന്നിധ്യം തുടര്‍ന്ന്‌ കൊണ്ടിരിക്കെ വിലകുറയാന്‍ സാധ്യതയില്ലെന്നാണ്‌ ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്‌

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week