കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണം : വെള്ളാപ്പള്ളി നടേശന്‍

ചേര്‍ത്തല: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന ആവശ്യവുമായ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കര്‍ഷക, ചെത്തു തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കുട്ടനാട്ടില്‍ സിപിഎമ്മിന് ഏറെ സ്വാധീനമുണ്ട്. കുടുംബാവകാശം പോലെയാണ് ചിലര്‍ സീറ്റ് കുത്തകയാക്കി വെച്ചിരിക്കുന്നത്.

ചെത്തുകാരേക്കാള്‍ നല്ലത് ബ്ലേഡ്കാരാണെന്ന് അഭിപ്രായപ്പെട്ട എന്‍.സി.പിക്ക് കുട്ടനാട്ടിലെ ചെത്തുകാരുടെ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് അധികാര ദുര്‍മോഹികളുടെ ആള്‍കൂട്ടമായി അധഃപതിച്ചു. വളരുംതോറും പിളരുന്ന ഇവര്‍ ഭരണത്തിലേറിയാല്‍ രാജ്യത്തെ നന്നാക്കാനല്ല സ്വയം നന്നാകാനാണ് ശ്രമിക്കുന്നത്

അധികാരത്തില്‍നിന്ന് അകറ്റപ്പെടുന്നതിനാല്‍ പിന്നാക്കക്കാരന് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ എന്നിവയുടെ സംയുക്തയോഗം ചേര്‍ത്തല ട്രാവന്‍കൂര്‍ പാലസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News