NationalNews

നവംബര്‍ ഒന്നു മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും,അറിഞ്ഞിരുന്നില്ലെങ്കിൽ നിത്യജീവിതം താറുമാറാകും

ന്യൂഡൽഹി :ഗ്യാസ് ബുക്ക് ചെയ്തതിന് ശേഷം എൽപിജി വിതരണക്കാര്‍ ക്യാഷ്മെമോ തയ്യാറാക്കുമ്പോൾ ഉപഭോക്താവിന് മൊബൈലിൽ ലഭിയ്ക്കുന്ന ഒടിപി നൽകിയാൽ മാത്രമേ വീടുകളിൽ ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യൂ എന്ന നിലപാടിലാണ് കമ്പനികൾ. ഡിജിറ്റൽ ടു അനലോഗ് നമ്പര്‍ (ഡിഎസി) എന്നാണ് ഈ നമ്പര്‍ അറിയപ്പെടുക. വീടുകളിൽ വിതരണം ചെയ്യുന്ന എൽപിജി സിലിണ്ടറുകൾക്കാണ് പുതിയ ഒടിപി സംവിധാനം ബാധകമാവുക. വാണിജ്യ സിലിണ്ടറുകൾക്ക് ഇത് ബാധകമല്ല. യഥാര്‍ത്ഥ ഉപയോക്താവിനാണ് സിലിണ്ടര്‍ ലഭിയ്ക്കുന്നത് എന്ന് ഉറപ്പാക്കാൻ ഈ സംവിധാനം സഹായകരമാകും. ആദ്യഘട്ടങ്ങളിൽ നഗരങ്ങളിലെ ചില വിതരണക്കാര്‍ക്കു കീഴിൽ ആകും പദ്ധതി നടപ്പാക്കുക എന്നാണ് സൂചന.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ച്ച് മുതൽ ആഗസ്റ്റ് വരെ രണ്ടു ഘട്ടങ്ങളായി സര്‍ക്കാര്‍ വായ്പാ തിരിച്ചടവുകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ ഒന്നു മുതൽ മോറട്ടോറിയം അവസാനിച്ചതിനാൽ തിരിച്ചടവ് മുടങ്ങിയ സമയത്തെ പിഴയും പിഴപ്പലിശയും ചേര്‍ന്ന് ബാങ്കുകൾ ഈടാക്കിത്തുടങ്ങി. എന്നാൽ സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് മോറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കുകയാണ്.

സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം കണക്കാക്കിയാണ് റീട്ടെയിൽ ലോണുകൾ എടുത്തിട്ടുള്ള ഉപഭോക്താക്കൾക്ക് കൂട്ടുപലിശ ഇളവ് നൽകുന്നത്. തുക നവംബര്‍ അഞ്ചിന് മുമ്പ് ഇടപാടുകാരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ബാങ്കുകൾക്ക് തുക സര്‍ക്കാര്‍ പിന്നീട് കൈമാറും.

2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി സമര്‍പ്പിയ്‍ക്കേണ്ട തിയതി നീട്ടി. 2020 ഡിസംബര്‍ 31 വരെയാണ് തിയതി നീട്ടി നൽകിയത്. വ്യക്തിഗത നികുതിദായകര്‍ക്ക് റിട്ടേൺ സമര്‍പ്പിയ്ക്കാൻ ഒരു മാസം കൂടെയാണ് നീട്ടിനൽകിയിരിക്കുന്നത്. അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യാനുള്ളവര്‍ക്ക് 2021 ജനുവരി 31വരെയാണ് സമയം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം ധനമന്ത്രാലയം പുറത്തിറക്കി.

നികുതിദായകര്‍ക്ക് ഓൺലൈനായി തന്നെ റിട്ടേണും റിവൈസ്‍സ് റിട്ടേണും സമര്‍പ്പിയ്ക്കാം. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2019-20 സാമ്പത്തിക വര്‍ഷത്തിലെ വിവിധ ആദായ നികുതി റിട്ടേൺ സമര്‍പ്പിയ്ക്കണ്ട അവസാന തിയതി ജൂലൈ 31-ൽ നിന്ന് നവംബര്‍ 30 വരെയായി സര്‍ക്കാര്‍ നീട്ടിയിരുന്നു. ഇതാണ് ഡിസംബറിലേയ്ക്ക് വീണ്ടും നീട്ടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker