Home-bannerKeralaNews
15 കാരിയ്ക്ക് കൂട്ടബലാത്സംഗം,മൂന്നു യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. കാക്കൂര്‍ സ്വദേശികളായ രതിന്‍ ലാല്‍, ഷിജോ രാജ്, മീത്തല്‍ യാവിന്‍ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 30നാണ് 15 വയസ്സുകാരിയായ പെണ്‍കുട്ടിയെ സമീപത്തുളള ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിച്ചത്. കുട്ടി സ്‌കൂളില്‍ എത്താത്തതിനെത്തുടര്‍ന്ന് അധ്യാപിക വീട്ടിലറിയിച്ചു. തുടര്‍ന്ന് അധ്യാപകരും വീട്ടുകാരും കൊയിലാണ്ടി സിഐയ്ക്ക് പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.
ഒരു വിവാഹ ചടങ്ങില്‍ വെച്ചാണ് കേസിലെ ഒന്നാം പ്രതി രതിന്‍ ലാല്‍ പെണ്‍കുട്ടിയുമായി പരിചയത്തിലാവുന്നത്. പിന്നീട് നിരന്തരം ഫോണ്‍ വിളികളിലൂടെ അടുപ്പം ദൃഢമാവുകയായിരുന്നു. പൊലീസ് പ്രതികളെ അറസ്റ്റു ചെയ്തു. പോക്സോ അടക്കമുളള വകുപ്പുകള്‍ ചാര്‍ത്തി പ്രതികളെ കോടതിയില്‍ ഹാജരാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News