25.7 C
Kottayam
Friday, May 10, 2024

എക്സ് റേ കണ്ണട ധരിച്ചാൽ ന​ഗ്നത കാണാം’; ചെന്നൈയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മലയാളികൾ  

Must read

ചെന്നൈ: ആളുകളെ ന​ഗ്നമായി കാണാൻ സാധിക്കുന്ന എക്സ് റേ കണ്ണടയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മലയാളികളടങ്ങുന്ന സംഘത്തെ ചെന്നൈയിൽ പിടികൂ‌ടി. നാല് യുവാക്കളാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. ഇവരെ കോയമ്പേടുള്ള ലോഡ്ജിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തൃശൂർ സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇർഷാദ്, ബംഗളൂരു സ്വദേശി സൂര്യ എന്നിവരാണ് പിടിയിലായത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പണം തട്ടിയതുമായി ബന്ധപ്പെട്ട് കോയമ്പേട് പൊലീസിന് ലഭിച്ച പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. നാലംഗ സംഘം തോക്ക് ചൂണ്ടി തന്റെ കയ്യിൽ നിന്ന് ആറ് ലക്ഷം രൂപ കവർന്നുവെന്നായിരുന്നു ചെന്നൈ സ്വദേശിയുടെ പരാതി. തുടർന്ന് ചില സൂചനകളുടെ അടിസ്ഥാനത്തിൽ ഈ നാലംഗ സംഘം താമസിക്കുന്ന കോയമ്പേട് ബസ് സ്റ്റാൻഡ് പരിസരത്തെ ലോഡ്‌ജിലെത്തി പൊലീസ് പരിശോധന നടത്തി. ഇവരിൽ നിന്ന് കൈത്തോക്ക്, വിലങ്ങുകൾ, നാണയങ്ങൾ, കണ്ണട തുടങ്ങി നിരവധി സാധനങ്ങൾ പിടികൂടി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അസാധാരണ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.

നഗ്നത കാണാനാകുന്ന എക്സ്‌റേ കണ്ണടകൾ വിൽപ്പനയ്ക്കുണ്ടെന്ന പേരിൽ യുവാക്കൾ സമൂഹമാദ്ധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നു. ഒരു കോടി രൂപ വിലയുള്ള കണ്ണട, അഞ്ചോ പത്തോ ലക്ഷം രൂപ നൽകി ഓർഡർ ചെയ്യാമെന്നാണ് പരസ്യത്തിൽ പറഞ്ഞിരുന്നത്. ഇതിന് തയ്യാറാകുന്ന ആളുകളെ ഇവർ താമസിക്കുന്ന ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തും. പരീക്ഷിക്കാനായി ഒരു കണ്ണട നൽകും. എന്നാൽ ഇത് സാധാരണ കണ്ണടയായിരിക്കും. പിന്നീട് ഇത് നന്നാക്കാനെന്ന വ്യാജേന തിരിച്ചുവാങ്ങി നിലത്തിട്ട് പൊട്ടിക്കും. തുടർന്ന് കണ്ണടയുടെ വിലയായ ഒരു കോടി രൂപ ആവശ്യപ്പെടും. നൽകാൻ വിസമ്മതിക്കുന്നതോടെ പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തും.

ഈ സമയം ഇവരുടെ സുഹൃത്തുക്കളായ രണ്ടുപേർ പൊലീസ് വേഷം ധരിച്ച് തോക്കുമായി പുറത്ത് നിൽക്കുന്നുണ്ടാവും. തുടർന്ന് ഇവർ പണം നൽകി നഗ്നത കാണാൻ തയ്യാറായി വന്ന ആളുകളെ പരിഹസിക്കും. ഒടുവിൽ ഇവർ പണം നൽകി മടങ്ങുകയാണ് പതിവ്. മാനഹാനി ഭയന്ന് ഇവർ പൊലീസിൽ പരാതിപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week