അയാള്‍ എന്റെ കൈയ്യില്‍ കയറിപ്പിടിച്ചു, രണ്ട് മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷത്തിന്റെ കാര്‍ ആയിരുന്നു വാഗ്ദാനം, പച്ചയ്ക്ക് പറയുകയാണ്: അഷിക അശോകന്‍

ചെന്നൈ:കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടി അഷിക അശോകന്‍. മിസ്സിങ് ഗേള്‍ എന്ന സിനിമയ്ക്ക് ശേഷം ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് അഷിക പങ്കുവച്ചത്. രണ്ട് മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷം രൂപയുടെ കാര്‍ വാങ്ങിത്തരാം എന്നൊക്കെ പറഞ്ഞു. താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ കൈയ്യില്‍ കേറി പിടിച്ചു എന്നാണ് അഷിക പറയുന്നത്.

അഷികയുടെ വാക്കുകള്‍:

ഒരു തമിഴ് സിനിമ വന്നു. ഞാന്‍ പോയി. അതിലേക്ക് എന്നെ വിളിച്ച വ്യക്തി ഒരു കാസ്റ്റിംഗ് കോര്‍ഡിനേറ്റര്‍ പോലും ആയിരുന്നില്ല. പക്ഷേ ഇയാള്‍ പറയുന്നത് സാമന്തയെയും നയന്‍താരയെയും ഒക്കെ സിനിമയിലേക്കു കൊണ്ട് വന്നത് ഇയാളാണ് എന്നായിരുന്നു.

നടി പ്രിയ ആനന്ദിനെ സിനിമയില്‍ കൊണ്ടുവന്നത് താനാണെന്ന് പറഞ്ഞ് അവരുടെ ഓഡിഷന്‍ വീഡിയോ ഒക്കെ കാണിച്ചു തന്നിട്ടുണ്ട്. അങ്ങനെ നമ്മളെ കണ്‍വിന്‍സ് ചെയ്യാന്‍ ഇയാള്‍ ഒരുപാട് മാനിപുലേഷന്‍സ് നടത്തി. ഇന്‍ഡസ്ട്രിയില്‍ പ്രോമിനന്റ് ആയ പല ആര്‍ട്ടിസ്റ്റുകളും ഇയാളുടെ കീഴിലാണ് എന്ന പിക്ച്ചറാണ് ഇയാള്‍ നമുക്ക് തന്നത്.

ലോകേഷ് കനകരാജുമായി മീറ്റിംഗ് ഉണ്ടെന്ന് ഒക്കെയാണ് ഇയാള്‍ പറയുന്നത്. അതോടെ എന്റെ സ്വപ്നമാണ് നടക്കാന്‍ പോകുന്നത് എന്നൊരു പ്രതീക്ഷ എനിക്ക് വന്നു. പൊള്ളാച്ചിയില്‍ വച്ചായിരുന്നു ഷൂട്ട്. 15 ദിവസം ആയിരുന്നു. ഇയാളും വന്നു. രാത്രി ഒരു ഒരു മണി രണ്ടു മണി ആയപ്പോള്‍ ഇയാള്‍ വാതിലില്‍ വന്ന് മുട്ടും. ഭയങ്കര ഇറിറ്റേറ്റിംഗ് ആയിരുന്നു. ഷൂട്ടിന് വേണ്ടി ഞാന്‍ കാരവനില്‍ ഇരിക്കെ ഇയാള്‍ വന്നിട്ട്, അഷിക ഒരു രണ്ടു മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷത്തിന്റെ ഒരു കാര്‍ ഞാന്‍ ഒരു മാസത്തിനുള്ളില്‍ വാങ്ങി തരാമെന്ന് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News