28.2 C
Kottayam
Friday, June 5, 2026

പൊക്കറ്റിലിരുന്ന മൊബൈൽ ഫോണിന് തീപിടിച്ചു, കോഴിക്കോട് യുവാവിന് പൊള്ളലേറ്റു

Must read

കോഴിക്കോട്: പോക്കറ്റിലിട്ടിരുന്ന സ്മാര്‍ട്‌ഫോണിന് തീപിടിച്ച് യുവാവിന് പരിക്ക്. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഫാരിസ് റഹ്‌മാനാ (23)ണ് പരിക്കേറ്റത്. മെയ് ഒമ്പതിന് രാവിലെ ഏഴ് മണിക്കാണ് സംഭവം. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ താല്‍കാലിക ജീവനക്കാരനാണ് ഫാരിസ്.

റിയല്‍മി 8 സ്മാര്‍ട്‌ഫോണ്‍ ആണ് തീപിടിച്ചത്. രണ്ട് വര്‍ഷമായി ഉപയോഗിക്കുന്ന ഫോണ്‍ ആണിതെന്ന് ഫാരിസ് പറഞ്ഞു. ഫോണ്‍ ചൂടാകുന്ന പ്രശ്‌നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ അഞ്ചാറ് മാസങ്ങള്‍ക്ക് മുമ്പ് ഫോണിന്റെ ഡിസ്‌പ്ലേ മാറ്റിയിരുന്നു.തീപിടിച്ച ഉടന്‍തന്നെ ഫാരിസ് തന്റെ പാന്റ് ഊരി എറിയുകയായിരുന്നു. ഇതിനിടെയാണ് കാലിന് പൊള്ളലേറ്റത്. ഫോണിന്റെ ബാറ്ററിയും ബാക്കും പൂര്‍ണണായും കത്തി നശിച്ചു. വസ്ത്രത്തിനും തീപിടിച്ചു. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ സംഭവങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2022 ഡിസംബറില്‍ പോക്കറ്റിലിരുന്ന റിയല്‍മി 8 സ്മാര്‍ട്‌ഫോണ്‍ പൊട്ടിത്തെറിച്ചതായി ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. 2021 ഒക്ടോബറിലും ഇതേ ഫോണ്‍ തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിയല്‍മിയുടെ തന്നെ നാര്‍സോ5എ, റിയല്‍മി എക്‌സ്ടി, റിയല്‍മി 5 തുടങ്ങിയ ഫോണുകളും തീപിടിച്ച് അപകടമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിയല്‍മിയെ കൂടാതെ റെഡ്മി പോലുള്ള മറ്റ് ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റുകളുടേയും ഫോണുകള്‍ മുമ്പ് പൊട്ടിത്തെറിച്ചിട്ടുണ്ട്.

അടുത്തിടെ തൃശൂരില്‍ സ്മാര്‍ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് ഒരു എട്ടുവയസുകാരി മരണപ്പെട്ടിരുന്നു. ഫോണില്‍ വീഡിയോ കാണുന്നതിനിടെ വലിയ ശബ്ദത്തോടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

- Advertisement -

യഥാര്‍ത്ഥ ബാറ്ററി ഉപയോഗിക്കാതിരിക്കുക, കമ്പനിയുടെ തന്നെ സര്‍വീസ് സെന്ററുകളില്‍ നിന്ന് ഫോണുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യാതിരിക്കുക, ഫോണ്‍ ചാര്‍ജിലിട്ട് ഉപയോഗിക്കുക തുടങ്ങി ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് പറ്റുന്ന വീഴ്ചകള്‍ പലപ്പോഴും ഇത്തരം അപകടങ്ങള്‍ക്ക് കാരണമായി കമ്പനികള്‍ ചൂണ്ടിക്കാണിക്കാറുണ്ട്. ഇതിനെല്ലാം പുറമെ നിര്‍മാണത്തിലുണ്ടാവുന്ന പിഴവുകളും അപകടകാരണമായേക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week