FeaturedHome-bannerKeralaNews

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധ: ചെറുവത്തൂരിലെ കൂൾ ബാറിനെതിരെ കേസെടുത്തു, രണ്ട് ജീവനക്കാർ കസ്റ്റഡിയിൽ

കാസർകോട്: ചെറുവത്തൂരിലെ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തിൽ സ്ഥാപനത്തിനെതിരെ കേസെടുത്തു. ഇവിടെ ജോലി ചെയ്തിരുന്ന രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.

കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദ (16)യാണ് ഭക്ഷ്യവിഷബാധയെതുടർന്ന് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടക്കത്തിൽ ഭക്ഷ്യവിഷബാധ കാരണം 16 പേരാണ് ചികിത്സ തേടിയതെങ്കിലും രോഗികളുടെ സംഖ്യ 31 ആയി ഉയരുകയായിരുന്നു.

ഷവർമയിൽ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം വിവാദമായതിനെത്തുടർന്ന് കൂൾബാർ പൂട്ടി സീൽ ചെയ്തു. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു.

അതിനിടെ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് മന്ത്രി നി‌ർദ്ദേശം നൽകി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിനെതിരെ തുടർ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ വിഷബാധയേറ്റവർക്ക് വിദഗ്‌ദ്ധ ചികിത്സ ഉറപ്പാക്കാനും അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. ഭക്ഷ്യവിഷബാധ മൂലം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശി ദേവാനന്ദ (16) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്നാണ് ദേവാനന്ദയ്ക്ക് ഭക്ഷ്യവിധബാധയേറ്റത്.

ഷവര്‍മ്മ ഒരു സയലന്റ് കില്ലറാണ്; ഭയക്കണം

മലയാളിക്ക് അത്ര താല്‍പ്പര്യമില്ലാത്ത ഒരു ജങ്ക് ഫുഡാണ് ഷവര്‍മ്മ. ഈ മറുനാടന്‍ വിഭവം ആരോഗ്യത്തിന് നല്ലതാണോ എന്നു ചോദിച്ചാല്‍ അല്ലെന്ന ഉത്തരമാകും ആരോഗ്യരംഗത്തുള്ള വിദഗ്ദര്‍ തരുക. ചെറിയൊരു വിഭാഗം മലയാളികള്‍ മാത്രമെ ഷവര്‍മ്മയോട് അതിയായ സ്‌നേഹം കാണിക്കാറുള്ളൂ.

ഷവര്‍മ്മ അഥവാ ഷ്വാര്‍മ്മ അറബ് രാജ്യങ്ങളിലെ ജനപ്രിയ ഭക്ഷണവിഭവങ്ങളിലൊന്നാണ്. തുര്‍ക്കികളാണ് ഷവര്‍മ്മയ്‌ക്ക് ജന്മം നല്‍കിയതെന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്. ആട്,കോഴി എന്നിവയുടെ ഇറച്ചിയാണ് സാധാരണ ഉപയോഗിക്കുന്നതെങ്കിലും അറബ് രാജ്യങ്ങളില്‍ ടര്‍ക്കി, കാള തുടങ്ങിയവയുടെ ഇറച്ചി ഉപയോഗിച്ചും ഷവര്‍മ്മ ഉണ്ടാക്കാറുണ്ട്.

എന്നാല്‍ ചില രാജ്യങ്ങളില്‍ ഷവര്‍മ്മയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തു തുടങ്ങി. പലതരത്തിലുള്ള ഷവര്‍മ്മകള്‍ മെട്രോ നഗരങ്ങളില്‍ സുലഭമാണെങ്കിലും ചിക്കന്‍ ഷവര്‍മ്മയ്‌ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഇവ പതിവായി കഴിക്കുന്നത് ആരോഗ്യത്തെ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയപ്പെടേണ്ടതില്ല. പൊള്ളത്തടി, കരള്‍രോഗം, കൊളസ്‌ട്രോള്‍, അമിതമായ ക്ഷീണം എന്നിവയ്‌ക്ക് ഷവര്‍മ്മ കാരണമാകും.

മൂന്ന് നേരവും ഷവര്‍മ്മയും കോളയും കുടിച്ച് ദിവസങ്ങള്‍ തള്ളി നീക്കുന്നവര്‍ ഇന്ന് ധാരാളമാണ്. ഇവരെ കാത്തിരിക്കുന്നത് ഗുരുതരമായ രോഗങ്ങളാകും. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ് കൂടുതലായും ഷവര്‍മ്മ ഉപയോഗിക്കുന്നത്. തുടക്കത്തില്‍ പൊള്ളത്തടിയും കൊളസ്‌ട്രോളും ഇവരെ ബാധിക്കുകയും തുടര്‍ന്ന് പ്രമേഖം അടക്കമുള്ള വിട്ടുമാറാത്തെ രോഗങ്ങളിലേക്ക് ഷവര്‍മ്മയുടെ ഉപയോഗം എത്തിക്കുകയും ചെയ്യും.

പച്ചക്കറികളും പഴവര്‍ഗങ്ങളും അടങ്ങുന്ന ഭക്ഷണമാണ് ശരീരത്തിന് ഏറ്റവും ഉത്തമം. ഷവര്‍മ്മ എന്നത് കൊഴുപ്പ് നിറഞ്ഞ ഒരു ഭക്ഷണമാണ്. അതിനാല്‍ തന്നെ രോഗസാധ്യത കൂടുതലുമാണ്. കുട്ടികളും സ്‌ത്രീകളുമടക്കമുള്ളവര്‍ ഇന്ന് മടി കൂടാതെയാണ് ഷവര്‍മ്മ കഴിക്കുന്നത് ഇത് രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button