24.2 C
Kottayam
Saturday, June 6, 2026

രാ​ജ്യ​ത്ത് ​നാ​ലാം​ ​ത​രം​ഗ​മി​ല്ലെന്ന് ഐ സി എം ആർ,​ പിന്നിൽ നാലു കാരണങ്ങൾ, വിശദീകരിച്ച് ആരോഗ്യമന്ത്രാലയം

Must read

ന്യൂ​ഡ​ൽ​ഹി​:​രാ​ജ്യ​ത്ത് കൊവിഡിന്റെ നാലാം തരംഗമില്ലെന്ന് വ്യക്തമാക്കി ഐ.സി.എം.ആർ. ​ ​കൊ​വി​ഡ് ​കേ​സു​ക​ളി​ൽ​ ​നി​ല​വി​ലു​ണ്ടാ​കു​ന്ന​ ​വ​ർ​ദ്ധ​ന​വി​നെ​ ​നാ​ലാം​ ​ത​രം​ഗ​മാ​യി​ ​കാ​ണാ​നാ​കി​ല്ലെ​ന്ന് ​ ഐ.​സി.​എം.​ആ​ർ ​അ​ഡി​ഷ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​സ​മി​ര​ൻ​ ​പാ​ണ്ഡ​ ​പ​റ​ഞ്ഞു.​ ​രാ​ജ്യ​ത്ത് ​ജി​ല്ലാ​ ​ത​ല​ങ്ങ​ളി​ൽ​ ​കൊ​വി​ഡ് ​ക​ണ​ക്കു​ക​ളി​ൽ​ ​ചി​ല​ ​കു​തി​പ്പ് ​കാ​ണ​പ്പെ​ടു​ന്നത് ​ഒ​രു​ ​ത​രം​ഗ​ത്തി​ന്റെ​ ​ല​ക്ഷ​ണ​മാ​യി​ ​കാ​ണാ​നാ​കി​ല്ല.​ ​രാ​ജ്യ​ത്ത് ​ചി​ല​ ​പ്ര​ദേ​ശ​ത്ത് ​മാ​ത്രം​ ​കാ​ണു​ന്ന​ ​വ്യ​തി​യാ​ന​മാ​യി​ ​ഇ​ത് ​ഒ​തു​ങ്ങി​ ​നി​ൽ​ക്കു​ക​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​ കൂട്ടിച്ചേർത്തു. ഇതിനുള്ള കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു.

പ്രാ​ദേ​ശി​ക​ ​ത​ല​ങ്ങ​ളി​ൽ​ ​മാ​ത്ര​മാ​ണ് ​കൊ​വി​ഡ് ​കു​തി​പ്പ് ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് ​എ​ന്ന​താ​ണ് ​ത​രം​ഗ​മി​ല്ലെ​ന്ന​തി​ന് ​ഒ​രു​ ​കാ​ര​ണം.​ ​ടെ​സ്റ്റ് ​ചെ​യ്യു​ന്ന​തി​ലെ​ ​അ​നു​പാ​ത​മാ​ണ് ​ഈ​ ​ഒ​രു​ ​വ്യ​തി​യാ​ന​ത്തി​ന് ​കാ​ര​ണ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​യു​ന്നു.​ ​എ​ല്ലാ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​ഈ​ ​കൊ​വി​ഡ് ​കു​തി​പ്പ് ​കാ​ണാ​നു​മി​ല്ലെ​ന്ന​താ​ണ് ​ര​ണ്ടാ​മ​ത്തെ​ ​കാ​ര​ണം.​ ​മൂ​ന്നാ​മ​താ​യി​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് ​കൊ​വി​ഡ് ​കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ​ഹോ​സ്പി​റ്റ​ൽ​ ​അ​ഡ്മി​ഷ​ൻ​ ​വ​ർ​ദ്ധി​ക്കു​ന്നി​ല്ല​ ​എ​ന്ന​താ​ണ്.​ ​ഇ​ത് ​വ​രെ​യും​ ​പു​തി​യ​ ​വ​ക​ഭേ​ദം​ ​ക​ണ്ടെ​ത്താ​നാ​കാ​ത്ത​ത് ​നാ​ലാ​മ​ത്തെ​ ​കാ​ര​ണ​മാ​യും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​ഈ​ ​നാ​ല് ​കാ​ര​ണ​ങ്ങ​ൾ​ ​ത​ന്നെ​ ​ഇ​ന്ത്യ​യി​ൽ​ ​നാ​ലാം​ ​ത​രം​ഗ​മി​ല്ലെ​ന്ന​തി​ന്റെ​ ​ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണെ​ന്ന് ​പാ​ണ്ഡ​ ​വി​ശ​ദീ​ക​രി​ക്കു​ന്നു.​

- Advertisement -

അതേസമയം ക​ഴി​ഞ്ഞ​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ ​ഇ​ന്ത്യ​യി​ൽ​ 3,​​324​ ​പു​തി​യ​ ​കൊ​വി​ഡ് ​കേ​സു​ക​ൾ​ ​കൂ​ടി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​ഇ​തോ​ടെ​ ​നി​ല​വി​ൽ​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ​ ​എ​ണ്ണം​ 19,092​ ​ആ​യി.​ ​പു​തി​യ​ ​ക​ണ​ക്കു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​രാ​ജ്യ​ത്ത് ​ഇ​തു​വ​രെ​ ​ആ​കെ​ ​രോ​ഗ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ 4,30,79,188​ ​ആ​ണ്.​ ​ഇ​ന്ന​ലെ​ 40​ ​കൊ​വി​ഡ് ​മ​ര​ണം​ ​കൂ​ടി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​ഇ​തോ​ടെ​ ​രാ​ജ്യ​ത്തെ​ ​ആ​കെ​ ​കൊ​വി​ഡ് ​മ​ര​ണം​ 5​ ,23,843​ ​ആ​യി.​ ​ശ​നി​യാ​ഴ്ച​ ​ഡ​ൽ​ഹി​യി​ൽ​ 1,520​ ​കേ​സു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.

- Advertisement -

ദക്ഷിണാഫ്രിക്കയിൽ കൊവിഡ് ബാധ വർധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതോടെ രാജ്യം കൊവിഡ് അഞ്ചാം തരംഗത്തിലേക്ക് കടന്നിരിക്കാമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. ഒമിക്രോണിൻ്റെ ബിഎ.4, ബിഎ.5 വകഭേങ്ങളാണ് പടരുന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവുമധികം കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തത് ദക്ഷിണാഫ്രിക്കയിലാണ്. ജനുവരിയിലാണ് ഇവിടെ നാലാം തരംഗം അവസാനിച്ചത്.

- Advertisement -

അതേസമയം, ചൈനയിലും കൊവിഡ് ബാധ കുതിച്ചുയരുകയാണ്. വ്യാഴാഴ്ച മാത്രം ചൈനയിൽ റിപ്പോർട്ട് ചെയ്തത് 15,688 കേസുകളാണ്. ബീജിംഗിൽ സ്കൂളുകൾ അടച്ചു. ഉത്തര കൊറിയയുമായുള്ള ട്രെയിൻ സർവീസുകൾ നിർത്തി. ബീജിംഗ്, ഷാങ്‌ഹായ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം കൊവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. ഇതോടെ ഇവിടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബീജിംഗിൽ കൂടുതൽ സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു. ഷാങ്‌ഹായിൽ ഒരു മാസത്തോളമായി തുടരുന്ന ലോക്ക്‌ഡൗണിനെതിരെ ജനക്കൂട്ടം തെരുവിലിറങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week