25.5 C
Kottayam
Saturday, June 6, 2026

ബംഗളൂരുവില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും; അസഹനീയമായ വേനല്‍ച്ചൂടില്‍ ആശ്വാസം

Must read

ബംഗളൂരു: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ചൂട് ഉയരുന്നതിനിടെ, ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് കനത്ത മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായി. കര്‍ണാടക തലസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നഗരം അസഹനീയമായ വേനല്‍ച്ചൂടിനെ നേരിടുന്നതിനാല്‍ ബെംഗളൂരു നിവാസികള്‍ക്ക് മഴ ഒരുതരത്തില്‍ ആശ്വാസമാണ്.

ഫ്രേസര്‍ ടൗണ്‍ , ശിവാജിനഗര്‍ , ചന്ദ്ര ലേഔട്ട് , വിജയനഗര്‍ , ഹൊസഹള്ളി തുടങ്ങി നഗരത്തിന്റെ പല ഭാഗങ്ങളിലും തണുത്ത കാറ്റിനൊപ്പം ഒറ്റപ്പെട്ട ഇടിമിന്നലും മഴയും ഉണ്ടായി. നഗരത്തിലെ ഏറ്റവും കൂടിയ താപനില 35 .2 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസത്തിന് ബെംഗളൂരു സാക്ഷ്യം വഹിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് കനത്ത മഴ അനുഭവപ്പെട്ടത് .

വരും ദിവസങ്ങളിലും ബെംഗളൂരുവില്‍ കനത്ത മഴ തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ( ഐ എം ഡി ) പ്രവചിക്കുന്നു. ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ഈ വര്‍ഷം ബെംഗളൂരുവില്‍ രേഖപ്പെടുത്തിയത്. ബെംഗളൂരുവില്‍ 2021 ഏപ്രിലില്‍ 118.2 മില്ലീമീറ്ററും 2020 ഏപ്രിലില്‍ 121.1 മില്ലീമീറ്ററും 2019 ഏപ്രിലില്‍ 17.8 മില്ലീമീറ്ററും മഴയാണ് ലഭിച്ചത്. 2001ല്‍ ഏപ്രിലില്‍ 323.8 മില്ലിമീറ്റര്‍ മഴ പെയ്തതാണ് ബെംഗളൂരുവിന്റെ സര്‍വകാല റെക്കോര്‍ഡ്.

അസഹ്യമായ വേനല്‍ച്ചൂടിന് ശേഷം നഗരത്തിലുണ്ടായ കനത്ത മഴയുടെയും ആലിപ്പഴ വര്‍ഷത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ബെംഗളൂരു നിവാസികള്‍.

- Advertisement -

മെയ് അഞ്ചിന് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ് ഉള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ ഈ ദിവസം മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. അതേസമയം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിപ്പില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week