കോഴിക്കോട്: മാവൂരിൽ ഇരുമ്പ് ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ നിഹാലാണ് മരിച്ചത്. ഓമശ്ശേരി കല്യാണമണ്ഡപത്തിൽ വെച്ചായിരുന്നു അപകടം.
വിവാഹചടങ്ങിന് കുടുംബാംഗങ്ങൾക്കൊപ്പമെത്തിയതായിരുന്നു കുട്ടി. കുട്ടികൾക്കായി തയ്യാറാക്കിയ കളിസ്ഥലത്ത് സ്ഥാപിച്ചിരുന്ന ഊഞ്ഞാലിൽ കളിച്ചു കൊണ്ടിരിക്കെ വീണ് കമ്പികൾക്കടിയിൽ കുരുങ്ങുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News