EntertainmentNews
മലയാളികളുടെ പ്രിയപ്പെട്ട ജിംബ്രൂട്ടന്‍, നടന്‍ ഗോകുലന്‍ വിവാഹിതനായി
കൊച്ചി:ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടന്‍ ഗോകുലന്‍ വിവാഹതിനായി. പെരുമ്പാവൂര്‍ അയ്മുറി സ്വദേശി ധന്യയാണ് വധു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വളരെ ലളിതമായി പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
വിവാഹത്തിന് ആശംസകളുമായി താരങ്ങളും രംഗത്തെത്തിയിരുന്നു. ‘എന്റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംസകളും നേരുന്നു ‘ എന്നാണ് നടന്‍ ജയസൂര്യ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ജയസൂര്യ ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസില്‍ ജിംബ്രൂട്ടന്‍ എന്ന കഥാപാത്രത്തെയാണ് ഗോകുലന്‍ അവതരിപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News