EntertainmentKeralaNews
പരിചയമില്ലാത്തവര്‍ക്ക് ഫോണ്‍ നമ്പറുകള്‍ കൈമാറരുത്; മുന്നറിയിപ്പുമായി ഫെഫ്ക
കൊച്ചി: പരിചയമില്ലാത്തവര്‍ക്ക് താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആരുടെയും ഫോണ്‍ നമ്പറുകള്‍ കൈമാറരുതെന്ന് ഫെഫ്ക. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
എന്നാല്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുകള്‍ക്കും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കും പരസ്പരം നമ്പറുകള്‍ നല്‍കാം. ഇതല്ലാതെ എന്ത് ആവശ്യത്തിന്റെ പേരിലാണെങ്കിലും യൂണിയന്‍ അംഗങ്ങള്‍ ആരും പരിചയമില്ലാത്തവര്‍ക്ക് നമ്പര്‍ കൈമാറരുതെന്നാണ് യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News