EntertainmentNews

‘കോപ്പിയടിച്ച് കോപ്പിയടിച്ച് ഇപ്പൊ പാവത്തുങ്ങടെ നെഞ്ചത്തിക്കായോ മാഷെ’ ലിജോ ജോസ് പെല്ലിശേരിക്കെതിരെ കോപ്പയടി ആരോപണവുമായി സംവിധായക

സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രം ‘ചുരുളി’യുടെ ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിന്നു. ഇതിന് പിന്നാലെ ‘ചുരുളി’ എന്ന പേര് ലിജോ ജോസ് പെല്ലിശേരി കോപ്പിയടിച്ചതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായക സുധ രാധിക. അമേരിക്കന്‍ റൈറ്റേഴ്സ് ഗില്‍ഡിലും കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്‍പ്പറേഷനിലും (കെഎസ്ഡിസി) താന്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത പേരാണ് ചുരുളി എന്നാണ് സംവിധായിക ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സുധ രാധികയുടെ കുറിപ്പ്:

കോപ്പിയടിച്ച് കോപ്പിയടിച്ച് ഇപ്പൊ പാവത്തുങ്ങടെ നെഞ്ചത്തിക്കായോ മാഷെ . ആന്തോളജി ‘R factor’ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കന്‍ റൈറ്റേഴ്സ് ഗില്‍ഡില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ മുതല്‍ ‘ചുരുളി’ എന്ന പേരും അതിലുണ്ട്. ഒരു വര്‍ഷത്തിലധികമായി KSFDC യില്‍ ‘ചുരുളി’ സബ്മിഷന്‍. അതിനായി വീണ്ടും ഒറ്റയ്ക്ക് എടുത്ത് register ചെയ്തതാണു. ദീദി എന്റെ സ്‌ക്രിപ്റ്റ് കുറ്റപ്പെടുത്തിയത് ചില വിഗ്രഹങ്ങളെ ഇകഴ്ത്തുന്നു എന്നതായിരുന്നു. അതില്‍ വ്യാജവിഗ്രഹങ്ങളായ ചില സംവിധായകരുമുണ്ടായിരുന്നു, KSFDC / ചലചിത്ര അക്കാദമിയുടെ ഭാഗവും പ്രിയപ്പെട്ടവരുമായ അവരെ പിണക്കുന്ന ഒരു സ്‌ക്രിപ്റ്റ്, അവരുടെ തന്നെ പരിഗണനയ്ക്ക് അയച്ച ഞാന്‍ ആരായി!

KSFDC 100% അഴിമതിയില്‍ ആ പ്രൊജെക്റ്റ് സ്വന്തക്കാര്‍ക്ക് കൊടുത്തെങ്കിലും എനിക്കത് ഉപേക്ഷിക്കാന്‍ കഴിയില്ല. അടുത്ത മാസം വളരെ ചെറിയ ബഡ്ജറ്റില്‍ അത് സാഷാത്കരിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണു അടുത്ത പണി, അതും എട്ടിന്റെ പണി. അന്താരാഷ്ട്ര ഭീമനായ ലിജൊ ജോസ് പെല്ലിശ്ശേരിയും ‘ചുരുളി’ അനൗണ്‍സ് ചെയ്തിരിക്കുന്നു. ലോകത്തുള്ള എന്തും കോപ്പിയടിക്കാനും സകല മേളകളിലും വിലകൂടിയ ക്യുറേറ്റേഴ്സ് ഘോരഘോരം മാര്‍ക്കെറ്റ് ചെയ്യാനും കൂടെയുള്ള, IFFI , IFFK അടക്കി വാഴുന്ന ലിജോയോട് ഒരു പടം നേരാം വണ്ണം ചെയ്യാന്‍ ക്രൂവൊ പ്രൊഡ്യൂസറൊ ഇല്ലാത്ത ഈ പാവം എങ്ങനെ ഒന്നു പറയും ചുരുളി എന്റെ മാനസ പുത്രിയാണെന്നു. സ്വന്തം സൗകര്യങ്ങളും ഉയര്‍ച്ചകളും ഉപേക്ഷിച്ച് മൂന്നാലു വര്‍ഷം വയനാട്ടില്‍ ഒരു സാധുസമൂഹത്തൊടൊപ്പം കഴിഞ്ഞതിന്റെ , കണ്ടു മുറിഞ്ഞ കാഴ്ചകളും വേദനയുമാണു എനിക്ക് ചുരുളി എന്നു.

കച്ചവടമാണു സിനിമ എന്നു വിജയിച്ചു നില്‍ക്കുന്നവരോട് ഏറ്റുമുട്ടാന്‍ നമ്മളില്ല , പക്ഷെ നിയമപരമായി ആ റ്റൈറ്റില്‍ ആദ്യം രജിസ്റ്റര്‍ ചെയ്തത് ഞാനാണെന്നൊരു സത്യം അറിയിക്കുന്നു. കഴിയുന്ന പോലെ അത് കളയാതെ നിര്‍ത്താന്‍ ശ്രമിക്കും. അത്രേള്ളു, മുത്തങ്ങ സമരത്തിന്റെ തലേന്നു രാത്രി ചുരമിറങ്ങുമ്പോള്‍ നിസ്സഹായത കൊണ്ട് ശ്വാസം പിടഞ്ഞ് ഇരുട്ടിലേയ്ക്ക് തുറന്ന കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. ആ കണ്ണീരിപ്പഴും നെഞ്ചിലുണ്ട്, ഇങ്ങനെ ചില കഥകളായി ആരും കാണാതെ കുഴിച്ചുമൂടപ്പെട്ടവരുടെ. അവര്‍ക്ക് വേണ്ടിയാണിത് ചെയ്യുന്നത്, നിസ്സഹായയും ഏകാകിയുമായ ഒരു സംന്യാസിനിയുടെ കര്‍മ്മം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker