ഷംന കാസിം ബ്ലാക്ക് മെയില്‍ കേസില്‍ നിര്‍മാതാവും സംശയ നിഴലില്‍

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരു നിര്‍മാതാവിനും പങ്കുണ്ടോയെന്നു സംശയം. ബ്ലാക്ക് മെയില്‍ കേസിനു പിന്നാലെ ഷംനയുടെ വീട്ടില്‍ ഒരു നിര്‍മാതാവ് എത്തിയതാണ് ദുരുഹത സൃഷ്ടിക്കുന്നത്. ഷംന കാസിമിന്റെ വീട്ടില്‍ നിര്‍മാതാവ് എന്നു പരിചയപ്പെടുത്തി ജൂണ്‍ 20നാണ് ഒരാള്‍ എത്തുന്നത്.

ഇയാളെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഷംന പറഞ്ഞതനുസരിച്ചാണ് വീട്ടിലെത്തിയതെന്നാണ് ഇയാള്‍ ഷംനയുടെ മാതാപിതാക്കളോട് പറഞ്ഞത്.

എന്നാല്‍, മാതാപിതാക്കള്‍ ഷംനയെ വിളിച്ചപ്പോള്‍ താന്‍ അങ്ങനെ ഒരാളെ അങ്ങോട്ട് പറഞ്ഞു വിട്ടിട്ടില്ലെന്നു നടി മാതാപിതാക്കളോട് പറഞ്ഞു. ഇയാളുടെ വരവിനു വിവാഹത്തട്ടിപ്പുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. അ ങ്ങനെയെങ്കില്‍ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News