കാസര്‍കോട്: ഒരു തവണ കൊവിഡ് ഭേദമായ യുവാവിന് വീണ്ടും കൊവിഡ് ബാധിച്ചു. ജൂണ്‍ 20 ന് ദുബായില്‍ നിന്നെത്തിയ ഉദുമ മുക്കുന്നോത്ത് സ്വദേശിയായ 42 വയസായ യുവാവിനാണ് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്.
ദുബായില്‍ നിന്ന് കൊവിഡ് ബാധിച്ച 42 കാരന് നാട്ടിലേക്ക് വരുന്നതിന് ഏതാനും ദിവസം മുമ്പാണ് രോഗം ഭേദമായത്. നാട്ടിലെത്തി വീണ്ടും സ്രവം എടുക്കുമ്‌ബോള്‍ ദുബായില്‍ വച്ച് പോസിറ്റീവ് ആയിരുന്ന കാര്യം ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
എന്നാല്‍ ഇതിന്റെ സര്‍ട്ടിഫിക്കറ്റ് ഒന്നും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നില്ല. സ്രവപരിശോധനാഫലം വന്നപ്പോള്‍ വീണ്ടും പോസിറ്റീവായതായി കണ്ടെത്തുകയായിരുന്നു. നേരത്തെയും ഗള്‍ഫില്‍ നിന്ന് രോഗം ഭേദമായി കാസര്‍കോട് എത്തിയ രണ്ട് പേര്‍ക്ക് വീണ്ടും കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ടെന്ന് ഡി എം ഒ ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News