Home-bannerKeralaNews

ഫാത്തിമ ലത്തീഫിന്റെ മരണം ലോക്‌സഭയില്‍,ഫാത്തിമ ജാതിപരമായ വിവേചനം നേരിട്ടെന്ന് എന്‍.കെ.പ്രേമചന്ദ്രനും കുഞ്ഞാലിക്കുട്ടിയും പിന്തുണയുമായി കനിമൊഴി

ന്യൂഡല്‍ഹി:ചെന്നൈ ഐ.ഐ.ടി വിദ്യാര്‍ത്ഥിന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാരാവരെ ഉടന്‍ കണ്ടെത്തി ശിക്ഷിക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി സഭയില്‍ ഉന്നയിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് പിന്തുണയുമായി തൂത്തുക്കുടി എം.പി കനിമൊഴിയും വിഷയം സഭയില്‍ ഉന്നയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടനെ നടപടിയെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രതികരിച്ചു.

ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തില്‍ ലോക്‌സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലികുട്ടി എം.പി നോട്ടീസ് നല്‍കി. വിഷയം അതീവ ഗൗരവമുള്ളതാണന്നും വിദ്യാര്‍ത്ഥിനി തന്റെ ആത്മഹത്യ കുറിപ്പില്‍ അധ്യാപകനാണ് തന്റെ മരണത്തിനുത്തരവാദിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഗൗരവം വര്‍ധിപ്പിക്കുന്നുണ്ടന്നും കുഞ്ഞാലിക്കുട്ടി നോട്ടീസില്‍ പറയുന്നു. ഇതാദ്യമായല്ല ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥികള്‍ മരണപ്പെടുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ ഐ.ഐ.ടിയില്‍ വ്യത്യസ്ഥ സാഹചര്യങ്ങളില്‍ മരണപെട്ടിട്ടുണ്ട്.

സാമൂഹിക മാറ്റത്തിന്റെ വക്താക്കളാവേണ്ടവരായ അധ്യാപകരുടെ ഭാഗത്ത് നിന്ന് ജാതീയവും വര്‍ഗീയവുമായ വിവേചനമുണ്ടാവുന്നത് അംഗീകരിക്കാനാവില്ല. പോലിസ് ഉദ്യോഗസ്ഥരും ഐ.ഐ.ടി അധികൃതരും കുറ്റകരമായ നിസ്സംഗതയാണ് വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നും പി.കെ കുഞ്ഞാലികുട്ടി എം.പി ലോക്‌സഭാ സെക്രട്ടറി ജനറലിന് നല്‍കിയ നോട്ടീസില്‍ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker