മൈക്രോസോഫ്റ്റ് കോര്‍ട്ടാനയുടെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ അവസാനിപ്പിക്കുന്നു,പ്രതിവിധി ഇതാണ്
ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് ഡിജിറ്റല്‍ അസിസ്റ്റന്റ് കോര്‍ട്ടാനയുടെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ അവസാനിപ്പിക്കുന്നു. കോര്‍ട്ടാനയുടെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിലുള്ള പ്രവര്‍ത്തനം 2020 ജനുവരി 31 ഓടെ അവസാനിക്കും എന്ന് പത്ര കുറിപ്പിലൂടെ മൈക്രോസോഫ്റ്റ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
പേഴ്സണല്‍ അസിസ്റ്റന്റ് സേവനങ്ങല്‍ കൂടുതല്‍ ഉപകാരപ്രദമാക്കുവാന്‍ വേണ്ടി കോര്‍ട്ടാനയെ എംഎസ് 365 പ്രോഡക്ടീവ് ആപ്പുകളുമായി സംയോജിപ്പിക്കുകയാണ്. ഈ മാറ്റത്തിന്റെ ഭാഗമായി 2020 ജനുവരി 31 മുതല്‍ കോര്‍ട്ടാന ആപ്പ് ഐഒഎസ്, ആന്‍ഡ്രോയ് എന്നിവ ലഭിക്കില്ലയെന്ന് മൈക്രോസോഫ്റ്റ് സപ്പോര്‍ട്ട് പേജിലൂടെ വ്യക്തമാക്കി.
എന്നാല്‍ പുതിയ സംവിധാനം ഇന്ത്യ, ഓസ്ട്രേലിയ, യുകെ, ചൈന, സ്പെയിന്‍ കാനഡ തുടങ്ങിയ തെരഞ്ഞെടുത്ത വിപണിയിലെ വരികയുള്ളു. പുതിയ പരിഷ്‌കാരണത്തിന്റെ ഭാഗമായി നിങ്ങള്‍ കോര്‍ട്ടാനയില്‍ ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ സൃഷ്ടിച്ച ലിസ്റ്റുകളും, റിമൈന്ററുകളും ജനുവരി 31 മുതല്‍ പ്രവര്‍ത്തിക്കില്ലെന്നും അതിനാല്‍ നിങ്ങളുടെ ഫോണില്‍ എംഎസ് ടു ഡു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം എന്നും മൈക്രോസോഫ്റ്റ് പറയുന്നു.