30 C
Kottayam
Monday, November 25, 2024

കൊവിഡ് വരുമെന്ന് ഭയം; കോട്ടയത്ത് ചികിത്സയ്ക്കായി പുറത്തിറങ്ങിയ അച്ഛനെ മകന്‍ മര്‍ദ്ദിച്ചു

Must read

കോട്ടയം: കൊവിഡ് കാലത്ത് അച്ഛന്‍ പുറത്തിറങ്ങിയാല്‍ രോഗം വരാന്‍ സാധ്യതയുണ്ടെന്ന് കരുതി യുവാവ് അച്ഛനെ മര്‍ദ്ദിച്ചതായി പരാതി. അച്ഛന്‍ പുറത്തിറങ്ങിയാല്‍ തന്റെ മക്കള്‍ക്കും കൊവിഡ് ബാധിച്ചേക്കുമെന്ന് ഭയന്നാണ് യുവാവ് അച്ഛനെ മര്‍ദ്ദിച്ചത്. രോഗിയായ അച്ഛന്‍ ഓട്ടോറിക്ഷയില്‍ തനിയെ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയപ്പോള്‍ പിന്നാലെ എത്തിയായിരുന്നു മര്‍ദനം.

ആശുപത്രി അധികൃതര്‍ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസിനെ വിളിക്കാന്‍ തയാറായെങ്കിലും പരാതിയില്ലെന്നും കേസ് വേണ്ടെന്നും അച്ഛന്‍ അറിയിച്ചു. 70 വയസ്സുള്ള അച്ഛനാണ് 40 വയസ്സുള്ള മകന്റെ മര്‍ദനമേറ്റത്. ആശുപത്രിക്കുള്ളില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന അച്ഛനെ വിളിച്ച് എഴുന്നേല്‍പിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു. കണ്ടുനിന്നവര്‍ ഓടിയെത്തി പിടിച്ചെഴുന്നേല്‍പിക്കുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് കൗമാരക്കാരുടെ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നാളെ തുടങ്ങും. ഇതിനായുള്ള രജിസ്‌ടേഷന്‍ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ 9 മുതല്‍ വാക്‌സിനേഷന്‍ തുടങ്ങും. കോവിന്‍ പോര്‍ട്ടല്‍ വഴിയും സ്‌പോട് രജിസ്‌ട്രേഷനിലൂടെയും സ്‌കൂളുകള്‍ വഴിയും വാക്‌സിന്‍ ബുക്ക് ചെയ്യാം. രജിസ്ട്രേഷന്‍ നടത്താന്‍ കഴിയാത്തവര്‍ക്ക് വാക്‌സിനേഷന്‍കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം. 15 മുതല്‍ 18 വയസ് വരെ പ്രായമുള്ള 15 ലക്ഷത്തിലേറെ പേര്‍ക്കാണ് കുത്തിവയ്പ് നല്കുന്നത്. സാമൂഹ്യ ആരോഗ്യ കേന്ദ്രം മുതലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ബുധനാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും കുത്തിവയ്പ് നല്‍കും.

ചൊവ്വ, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാകും കുടുംബാരോഗ്യകേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വാക്‌സിന്‍ നല്‍കുക. തിങ്കളാഴ്ച മുതല്‍ ജനുവരി പത്തുവരെ ഇത്തരത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യാനാണ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്.കുട്ടികള്‍ക്ക് കോവാക്‌സിനാണ് നല്‍കുന്നത്. വാക്‌സിന്‍ നല്‍കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കും. കുട്ടികളുടെ വാക്‌സിനേഷന്‍കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ആയിരിക്കും പ്രദര്‍ശിപ്പിക്കുക. മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന് നീല നിറത്തിലുള്ള ബോര്‍ഡുണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വിധവയുമായി പ്രണയം, തടസം നിന്ന അയൽവാസിക്ക് കെണിയൊരുക്കി 35കാരൻ, ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് കൈപ്പത്തിപോയത് മുൻ കാമുകിയ്ക്ക്

ബാഗൽകോട്ട്: കർണാടകയിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സൈനികന്റെ വിധവയ്ക്ക് ഇരു കൈപ്പത്തിയും നഷ്ടമായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സൈനികന്റെ വിധവയുമായുള്ള ബന്ധത്തിന് തടസം നിന്ന അയൽവാസിയെ അപായപ്പെടുത്താനുള്ള 35കാരന്റെ ശ്രമത്തിൽ പക്ഷേ പരിക്കേറ്റത്...

‘സ്ത്രീകളെ ബഹുമാനിക്കാത്ത രാക്ഷസൻ,ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട് . സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് രാക്ഷസന് ഇങ്ങനെയൊരു വിധി വന്നതെന്ന്...

പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ച : എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍;കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം കണ്ടെതത്തി

മലപ്പുറം: പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍. കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം സ്വര്‍ണം കണ്ടെടുത്തതായി സൂചന. റിമാന്‍ഡിലായ പ്രതികളില്‍ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. കണ്ണൂര്‍...

ആറാം തമ്പുരാൻ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത് അടിച്ചു’ വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

കൊച്ചി:മോഹൻലാൽ ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും ആ ആഘാതത്തിൽ നിന്നു മുക്തി...

കോടിക്കിലുക്കത്തിൽ ഐ പി. എൽ മെഗാലേലം; അകത്തായവരും പുറത്തായവരും, വിശദാംശങ്ങളിങ്ങനെ

ജിദ്ദ: ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്‌നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില....

Popular this week