ഫാഷന്‍ ലോകത്തെ പുതുവിസ്മയ കാഴ്ച്ചകള്‍ക്കായി കൊച്ചി ഒരുങ്ങുന്നു
കൊച്ചി: പരമ്പരാഗത ഫാഷന്‍ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറി, ഫാഷന്‍ ലോകത്തെ കാഴ്ച്ചകള്‍ക്ക് പുതുവിരുന്നൊരുക്കാന്‍ ഒ.വി.എ ഇന്ത്യയുടെയും ശ്രീഗംഗ ഫിലിംസ് ഇന്റര്‍നാഷണലിന്റെയും ആഭിമുഖ്യത്തില്‍ നവംബര്‍ 17ന് തൃപ്പൂണിത്തുറ ഹില്‍ പാലസ് ഹോട്ടലില്‍ ഗ്രൂമിംങ് സെഷന്‍സ് നടത്തി.
കേരളത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ വ്യക്തികള്‍ നയിച്ച
വിവിധ മേഖലകളെ പറ്റിയുള്ള ക്ലാസ്സുകള്‍ നടന്നു. മത്സരാര്‍ത്ഥികളുടെ ടാലന്റ് റൗണ്ട് അടക്കം നിരവധി വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഗ്രൂമിംങ്ങ് നടന്നത്.
വര്‍ഷങ്ങളായി ശീലിച്ചു വന്ന ഫാഷന്‍ സമ്പ്രദായത്തില്‍ നിന്നും തികച്ചും വൈവിധ്യങ്ങളോടെയാണ് ഷോ നടത്തപ്പെടുന്നത്.ശരീരഘടനയുടെയോ, നിറത്തിന്റെയോ, ഉയരത്തിന്റെയോ അളവുകള്‍ക്ക് അതീതമായി തങ്ങളുടെ സ്വപ്നങ്ങളെ ചിറക് വിടര്‍ത്താന്‍, ഒരുപക്ഷേ ഒരിക്കല്‍ വളരെ ആഗ്രഹിച്ചിട്ടും നടക്കാതെ പോയ സ്വപ്നത്തിനൊപ്പം ചുവടുവയ്ക്കാന്‍ റാംപ് ഒരുക്കുകയാണ്
അവസരങ്ങള്‍ ലഭിക്കാത്തതിനാലും, കുടുംബ പ്രാരാബ്ധങ്ങളുമൊക്കെയായി തങ്ങളുടെ സ്വപ്നങ്ങളെ വേണ്ടെന്ന് വെയ്‌ക്കേണ്ടിയും വന്നവര്‍ക്ക് തങ്ങളുടെ കഴിവുകളെ ലോകത്തിന് മുന്നില്‍ കാണിക്കുവാനുള്ള അവസരവുമാണ് ഒരുക്കിയിരിയ്ക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.